| Saturday, 22nd July 2023, 5:15 pm

അച്ചടക്ക ലംഘനം; താമരശേരി അതിരൂപതയിലെ വൈദികനായ ഫാ. തോമസ് പുതിയപറമ്പിലിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: താമരശേരി അതിരൂപതയിലെ വൈദികനായ ഫാദര്‍ തോമസ് പുതിയപറമ്പിലിന് സസ്‌പെന്‍ഷന്‍. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാതെ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ സഭക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത് അവമതിപ്പുണ്ടാക്കിയെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനിയിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

താമരശേരി അതിരൂപത തോമസിന് സ്ഥലമാറ്റ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഫാദര്‍ ഇത് അംഗീകരിച്ചിരുന്നില്ല. സഭയെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാട്ടിയാണ് താമരശേരി ബിഷപ്പ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഏപ്രില്‍ 29നാണ് നൂറാംതോട് സെന്റ് ജോസഫ് പള്ളി വികാരിയായി ഫാദര്‍ തോമസിനെ നിയമിക്കുന്നത്. അതുമായി ബന്ധപ്പെട്ട കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചുമതലയേറ്റെടുക്കാതെ തോമസ് ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ ഒളിവില്‍ കഴിയുന്നതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇത് സഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സഭ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് സഭ എത്തിയത്. ബിഷപ്പ് സിനഡിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പൊതുയോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Content Hidglight: suspension to thomas puthiyaparambil

We use cookies to give you the best possible experience. Learn more