സംഭവത്തിന് പിന്നാലെ ഇവരെ ആര്‍.പി.എഫിന്റെ ഓഫീസിലേക്ക് കൊണ്ടുപോയ ടി.ടി.ഇ, ദമ്പതികളെ നിര്‍ബന്ധിച്ച് മാപ്പ് എഴുതാന്‍ പ്രേരിപ്പിച്ചതായി പരാതിക്കാരന്‍ പറയുന്നു. ഈ കുറിപ്പ് അമിത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതോടെ 80ഓളം യാത്രക്കാര്‍ നല്ലസോപാര സ്റ്റേഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ആരോപണ വിധേയനായ ടി.ടി.ഇ രാകേഷ് മൗര്യയെ സസ്‌പെന്‍ഡ് ചെയ്തത്.
‘എല്ലാ യാത്രക്കാരും അവരുടെ മതത്തിന്റെയോ ഭാഷയുടേയോ പ്രദേശത്തിന്റെയോ വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് തുല്യരാണ്. അവര്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാല്‍ ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും,’ പശ്ചിമ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വിനീത് അഭിഷേക് പി.ടി.ഐയോട് പറഞ്ഞു.
Content Highlight: Suspension of TTE for writing apology by passenger who asked him to speak in Marathi as he did not understand Hindi