തിരുവനന്തപുരം: എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസ് ഐ.പി. എസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവിട്ടത്.
എസ്.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡി.ജി.പി റിപ്പോർട്ട് നൽകിയിരുന്നു. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു.
മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഈ കേസ് സംബന്ധിച്ചുള്ള ഫോൺ കോൾ ആയിരുന്നു പുറത്ത് വന്നത്.
സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അന്‍വര്‍ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മരം മുറിച്ച് കടത്തി എന്ന ആരോപണത്തിൽ മാത്രമായിരുന്നില്ല പിന്നാലെ കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് വന്നിരുന്നു.
എസ്.പി ക്യാമ്പിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് എം.എല്‍.എ പി.വി അന്‍വറിനോട് എസ്.പി സുജിത് ദാസ് പറയുന്ന ഓഡിയോ ക്ലിപ്പ് എം.എൽ.എ പുറത്ത് വിട്ടിരുന്നു.
വിഷയത്തിൽ പ്രതികരിച്ച് എം.എൽ.എ പി.വി അൻവർ രംഗത്തെത്തിയിട്ടുണ്ട്. വിക്കറ്റ് നമ്പർ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്ന ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.
updating…
Content Highlight: Suspension of SP Sujit Das