| Wednesday, 22nd October 2014, 10:56 am

ബോക്‌സിംഗ് താരം സരിതാ ദേവിക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ബോക്‌സിംഗ് താരം സരിതാ ദേവിയെ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാന്‍ സരിത വിസമ്മതിച്ചതിനെ തുടര്‍ന്നാണ് നടപടി.

സരിതയുടെ പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ബ്ലാസ് ഇഗ്ലേസിയസ് ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ധയാല്‍ എന്നിവരെയും അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്ത്യന്‍ ബോക്‌സിംഗ് സംഘത്തെ നയിച്ച ജെ.സുമാരിവല്ലക്കും  മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ മിഡില്‍ വെയ്റ്റ് ബോക്‌സിംഗ് മത്സരത്തിന്റെ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനോട് പരാജയപ്പെട്ട സരിത ദേവിക്ക് വെങ്കലമെഡലാണ് ലഭിച്ചത്. എന്നാല്‍ വിധികര്‍ത്താക്കള്‍ മന:പ്പൂര്‍വ്വം പരാജയപ്പെടുത്തിയതാണെന്ന് ആരോപിച്ച് സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ബോക്‌സിംഗ് അസോസിയേഷന്‍ നടപടി സ്വീകരിച്ചത്.

2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സരിത ദേവി അര്‍ജുന അവാര്‍ഡ് ജേതാവാണ്.

We use cookies to give you the best possible experience. Learn more