ആലപ്പുഴ: ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിന് സസ്പെന്‍ഷന്‍. ആലുവ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗുരുതമാരായ അച്ചടക്കലംഘനമാണ് സാബുവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊലീസിന്റെയും സര്‍ക്കാരിന്റെയും സല്‍പ്പേരിന് കളങ്കം വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് എം.ജി സാബു. അച്ചടക്കലംഘനത്തില്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. ഡി.വൈ.എസ്.പിയുടെ ഡ്രൈവറും എ.ആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ഇവര്‍ക്ക് പുറമെ മൂന്നാമതൊരു ഉദ്യോഗസ്ഥന്‍ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെയും സസ്പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അങ്കമാലി പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഘം പിടിയിലാകുന്നത്.
തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. അങ്കമാലി പൊലീസ് നടത്തിയ ഓപ്പറേഷനിടെയാണ് സംഘം പിടിയിലാകുന്നത്.
പരിശോധനക്കെത്തിയ അങ്കമാലി എസ്.ഐയെ കണ്ടതോടെ ഡി.വൈ.എസ്.പി വീട്ടിലെ ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. അങ്കമാലി പുളിയാനത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ വ്യക്തിയാണ് തമ്മനം ഫൈസല്‍.
Content Highlight: Suspension for DYSP who attended gang leader’s party