തൃശ്ശൂര്‍ : പാമ്പാടി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കില്ലെന്ന് കോളേജ് അധികൃതര്‍. പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ത്ഥികളേയും തിരിച്ചെടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ഉറപ്പ് നല്‍കി.
നാലു പേരും ഇന്ന് രാവിലെ കോളേജില്‍ എത്തിയപ്പോളായിരുന്നു ഇവരോട് ക്ലാസില്‍ കയറരുതെന്ന് ആവശ്യപ്പെട്ടത്. വിവരം രക്ഷിതാക്കളെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു.
കൂടാതെ നാല് വിദ്യാര്‍ത്ഥികളേയും സസ്‌പെന്‍ഡ് ചെയ്തതായും കോളേജ് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ജിഷ്ണുവിന്റെ മരണത്തേ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം. സമരത്തിന് നേതൃത്വം നല്‍കിയ നാല് പേരേയും പുറത്താക്കിയതിനെതിരെ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് പരിസരത്ത് പ്രതിഷേധം നടത്തുകയായിരുന്നു.
Also Read: ലാലേട്ടനോട് ഇഷ്ടക്കൂടുതല്‍ ഉണ്ട്: അദ്ദേഹത്തിന്റെ അഭിനയം എനിക്ക് ലഹരിയാണ്: ‘ വീരം’ നായിക
അതേസമയം, ജിഷ്ണുവിന്റെ അമ്മ നെഹ്‌റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ആ സാഹചര്യത്തിലാണ് സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.