| Saturday, 5th October 2019, 8:54 pm

പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി ജോയ് തോമസിനെ ഒക്ടോബര്‍ 17 വരെ കസ്റ്റയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.എം.സി ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി ജോയ് തോമസിനെ ഒക്ടോബര്‍ 17 വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും. ബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ ജോയ് മാത്യൂവിനെ ഇന്നലെയായിരുന്നു മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലിസ് കോടതിയെ അറിയിക്കുകയായിരുന്നു. അതേ സമയം ജോയ് തോമസിനെ കേസില്‍ ബലിയാടാക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിങ് ഡെവലപ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രേക്ച്ചര്‍ ലിമിറ്റഡ് ഡയറക്ടറായ രാകേഷ് വര്‍ധ്വാനെയും മകന്‍ സാരംഗ് വര്‍ധ്വാനെയും അറസ്റ്റിലായതിന് പിന്നാലെയാണ് ജോയ് തോമസും അറസ്റ്റിലായത്.

ജോയ് തോമസിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് മുംബൈയിലെ ആറിടങ്ങളില്‍ പൊലീസ് റെയിഡ് നടത്തിയിരുന്നെന്ന് പ്രാഥമിക വിവരങ്ങളില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് ജോയ് തോമസ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പി.എം.സി ബാങ്കില്‍നിന്ന് എച്ച്.ഡി.ഐ.എല്‍ 4,355 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പി.എം.സി ബാങ്ക് അധികൃതര്‍ കിട്ടാക്കടം മറച്ചുവെച്ചെന്നും ആരോപണമുണ്ട്. കരുതല്‍ തുകയുടെ പലമടങ്ങ് കിട്ടാക്കടമായി നല്‍കിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ 23 മുതല്‍ ആറുമാസത്തേക്ക് റിസര്‍വ് ബാങ്ക് മരവിപ്പിച്ചതോടെയാണ് വിവരം പുറത്താകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more