| Friday, 27th June 2014, 1:31 pm

ചികിത്സയുടെ സൗകര്യത്തിനായി കോട്ടന്‍ഹില്‍ സ്‌കൂളില്‍ തുടരാനനുവദിക്കണം: ഊര്‍മ്മിളാദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം:  കോട്ടന്‍ഹില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഊര്‍മ്മിളാദേവി തന്റെ സ്ഥലംമാറ്റ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് പരാതി നല്‍കി. തന്റെ സ്ഥലംമാറ്റ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്. നിരപരാധിത്വം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായി അവര്‍ പറഞ്ഞു.

ചികിത്സാ സൗകര്യത്തിനായി തന്നെ കോട്ടന്‍ഹില്‍ സ്‌കൂളില്‍ തുടരാനനുവദിക്കണമെന്നും താന്‍ വിദ്യാഭ്യാസമന്ത്രിയോട് അഹന്തയോടെ പെരുമാറിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേ സമയം തന്റെ ഭാഗത്ത നിന്ന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നെന്നും അവര്‍ വ്യക്തമാക്കി.

ഊര്‍മ്മിളാദേവിയെ സ്ഥലം മാറ്റിയ നടപടിയില്‍ പരാതി ലഭിച്ചാല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നെങ്കിലും ഉറച്ച നിലപാടിലായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ പരിപാടിക്ക് എത്താന്‍ താമസിച്ചതിന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബിനെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇവരെ സ്ഥലം മാറ്റിയത്. ഇത് നിയമസഭയിലും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഊര്‍മ്മിളാദേവി നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

We use cookies to give you the best possible experience. Learn more