| Tuesday, 16th May 2017, 1:02 pm

ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസിന്റെ ക്രൂരത വെളിപ്പെടുത്തിയ ജയില്‍ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: ആദിവാസി പെണ്‍കുട്ടികള്‍ക്കെതിരായ പൊലീസിന്റെ ക്രൂരമായ ലൈംഗിക പീഡനം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ഛത്തീസ്ഗഢിലെ ജയിലറെ സസ്‌പെന്റ് ചെയ്തു. വര്‍ഷ ഡോങ്ക്രെയെന്ന യുവതിയെയാണ് സസ്‌പെന്റ് ചെയ്തത്.

സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടിയെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ ഗാന്ധാരി നായക് അറിയിച്ചു. ഡോങ്ക്രെ നിയമലംഘനം നടത്തിയെന്ന് ഛത്തീസ്ഗഢ് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായെന്നാണ് അദ്ദേഹം പറയുന്നത്.


Must Read: ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം ‘രാജ്യവിരുദ്ധ’ പരാമര്‍ശം നടത്തിയെന്നാരോപണം: ഇമാമിനെ നീക്കണമെന്ന് പള്ളി ട്രസ്റ്റീ ബോര്‍ഡ് 


“അവര്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്, ഫ്രീലാന്‍സര്‍ അല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില പെരുമാറ്റ ചട്ടങ്ങളുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായില്‍ തോന്നിയതെല്ലാം എഴുതാനുളള ഇടമല്ല സോഷ്യല്‍ മീഡിയ.” അദ്ദേഹം പറഞ്ഞു.

ദോഗ്രെയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി, അനുമതിയില്ലാതെ ഡ്യൂട്ടിയില്‍ നിന്നും വിട്ടു നിന്നു എന്നീ കാര്യങ്ങളാണ് നടപടിക്കാധാരമെന്നാണ് പറയുന്നത്.

അതേസമയം തനിക്കെതിരായ നടപടി അനീതിയാണെന്ന് ഡോങ്ക്രെ പ്രതികരിച്ചു. ഇതുവരെ എനിക്ക് യാതൊരു കുറ്റപത്രവും നല്‍കിയിട്ടില്ല. പകരം എന്റെ പ്രതികരണം വന്ന് ഒരു ദിവസത്തിനുള്ളില്‍ തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കുകയാണ് ചെയ്തത്.” അവര്‍ പറയുന്നു.


Don”t Miss: ‘ബി.ജെ.പി പാദസേവകരുടെയും മാഫിയകളുടെയും കേന്ദ്രം, എന്റെ ജീവന്‍ പോലും അപകടത്തിലാണ്’: ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി എം.എല്‍.എ


പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ നഗ്‌നരാക്കി ക്രൂരപീഡനത്തിനിരായാക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡോങ്ക്രെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. അവരുടെ കൈകളിലും സ്തനങ്ങളിലും ഇലക്ട്രിക് ഷോക്കേല്‍പ്പിക്കുന്നത് കണ്ട് താന്‍ ഭയന്നിട്ടുണ്ടെന്നും എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ ഉപയോഗിക്കുന്നതെന്നും അവര്‍ ചോദിച്ചിരുന്നു.

ബസ്തറില്‍ നിന്നും ആദിവാസികളെ കുടിയിറക്കുകയാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more