ചെന്നൈ: ഡി.എം.കെയില്‍ നിന്ന് സ്റ്റാലിന്‍ പുറത്താക്കിയ മുന്‍ എം.പി കെ.പി രാമലിംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. എം.കെ അളഗിരിയുടെ വിശ്വസ്തനായ രാമലിംഗം ശനിയാഴ്ചയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തമിഴ്‌നാടിന്റെ ചുമതലയുള്ള സി.ടി രവി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുഗന്‍, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.
I have close relations with MK Alagiri (DMK chief MK Stalin’s brother). I will try to bring him to Bharatiya Janta Party: KP Ramalingam who joined BJP today https://t.co/Zg4ohmZ5z6 pic.twitter.com/F6AtlQAjoV
— ANI (@ANI) November 21, 2020
അളഗിരിയെ ഉടന്‍ ബി.ജെ.പിയിലെത്തിക്കുമെന്ന് രാമലിംഗം പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രാമലിംഗത്തെ അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
1996 ല്‍ ലോക്‌സഭാ എം.പിയും 2010 ല്‍ രാജ്യസഭാ എം.പിയുമായിരുന്നു രാമലിംഗം. 1980-84 വരെ എം.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എയുമായിരുന്നു.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. എം.കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Suspended DMK leader KP Ramalingam joins BJP, says will bring MK Alagiri too