national news
ഉത്തര്‍പ്രദേശില്‍ മോഷണശ്രമത്തിനിടെ യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 07, 11:47 am
Sunday, 7th July 2019, 5:17 pm

ജാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ജാന്‍പൂരില്‍ മൂന്നു യുവാക്കളെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. യൂണിയന്‍ ബാങ്കിന്റെ കസ്റ്റമര്‍ സര്‍വിസ് സെന്ററില്‍ മോഷണത്തിന് ശ്രമിച്ചവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

മോഷണശ്രമത്തിനിടെ സംഘത്തിലെ ഒരാളെ സുരക്ഷ ജീവനക്കാരനും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോള്‍ മറ്റ് രണ്ടുപേര്‍ കൂടി ഉണ്ടെന്ന് വിവരം ലഭിച്ചു.

തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട്, പൊലീസ് എത്തി മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തു.

യുവാക്കളെ വിവസ്ത്രരാക്കി നിലത്തിരുത്തി ജനങ്ങള്‍ മര്‍ദ്ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഷണശ്രമത്തിനും യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിലും കേസെടുത്തതായി ജാന്‍പൂര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ ശര്‍മ പറഞ്ഞു.