പശുക്കടത്ത് സംശയിച്ച് വാഹനം പിന്തുടര്‍ന്നു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനു നേരെ വെടിവെപ്പ്
national news
പശുക്കടത്ത് സംശയിച്ച് വാഹനം പിന്തുടര്‍ന്നു; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനു നേരെ വെടിവെപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 11:33 pm

ഗുരുഗ്രാം: പശുക്കടത്തുകാരെന്നു സംശയിച്ച് വാഹനം പിന്തുടര്‍ന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെപ്പ്. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു.

ദല്‍ഹിക്കു സമീപം ഗുരുഗ്രാമിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗൗരക്ഷക് സനാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ മോഹിത് അപകടനില തരണം ചെയ്തതായാണു വിവരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പശുക്കളെ കടത്തിയതായി സംശയിച്ച് ഒരു ട്രക്കിനെ പിന്തുടര്‍ന്നപ്പോഴാണ് ഇന്നു വൈകിട്ടോടെ സംഭവമുണ്ടായത്. ഗോരക്ഷകരെ കണ്ടതോടെ വാഹനം വേഗം കൂട്ടിയെങ്കിലും പിന്തുടരുന്നത് തുടര്‍ന്നപ്പോഴാണ് വാഹനത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തത്.

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാനയിലെ മേവാറില്‍ ഇവര്‍ സഞ്ചരിച്ച ട്രക്ക് പൊലീസ് കണ്ടെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സമീപകാലത്ത് പശുക്കടത്താരോപിച്ച് നിരപരാധികളടക്കം ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഗോസംരക്ഷകരിലൊരാള്‍ക്കു വെടിയേല്‍ക്കുന്നത് ആദ്യ സംഭവമാണ്.