തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതിയെ പേട്ട പൊലീസ് പിടികൂടിയത്. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. ഞായറാഴ്ച രാവിലെ ഡി.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
ബീഹാര്‍ സ്വദേശികളുടെ കുഞ്ഞിനെയാണ് രണ്ട് ആഴ്ചക്ക് മുമ്പ് കാണാതായത്. 20 മണിക്കൂറിന് ശേഷം കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഓടയില്‍ നിന്നാണ് കുഞ്ഞിനെ വീണ്ടുകിട്ടിയത്.
കുഞ്ഞിനെ തട്ടികൊണ്ടുപോയത് ഉപദ്രവിക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് പ്രതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് വായ പൊത്തിപ്പിടിക്കുകയും ബോധം മറഞ്ഞതിനു പിന്നാലെ ഓടയില്‍ ഉപേക്ഷിക്കുകയും ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ കമ്മീഷണര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്മീഷണര്‍ അറിയിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlight: Suspect arrested in kidnapping of two-year-old girl in Petta