| Saturday, 7th October 2023, 7:20 pm

ആദ്യമായി കണ്ട മലയാളം സിനിമ പൃഥ്വിരാജിന്റേത്, ഇപ്പോള്‍ ആഴ്ചയില്‍ നാലഞ്ച് മലയാളം സിനിമകളെങ്കിലും കാണും; കണ്ണൂര്‍ സ്‌ക്വാഡിലെ സുസ്മിത സുര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂര്‍ സക്വാഡില്‍ വളരെ സമയം മാത്രമേയുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസില്‍ തങ്ങി നിന്ന പോര്‍ഷനായിരുന്നു ടിക്ര വില്ലേജിന്റേത്. ടിക്രി വില്ലേജിലെ പവന്‍ ഭയ്യയും അദ്ദേഹത്തിന്റെ ഭാര്യയും മികച്ച പ്രകടനമാണ് കുറച്ച് സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് നല്‍കിയത്. മനോഹര്‍ പാണ്ഡേ, സുസ്മിത എന്നിവരാണ് ഈ കഥാപാത്രങ്ങളെ ഗംഭീരമാക്കിയത്.

തിയേറ്റര്‍ ആര്ടിസ്റ്റ് കൂടിയായ സുസ്മിത മലയാളം സിനിമകളെ പറ്റി പറയുകയാണ്. പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനാണ് ആദ്യമായി കണ്ട മലയാളം സിനിമയെന്നും ആഴ്ചയില്‍ നാലോ അഞ്ചോ മലയാളം സിനിമകളെങ്കിലും കാണുമെന്നും സുസ്മിത പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരു്ന്നു അവര്‍.

‘എനിക്ക് മലയാളം സിനിമകള്‍ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം സിനിമ അറിയുന്നവര്‍ക്കെല്ലാം മമ്മൂക്കയേയും ലാലേട്ടനേയും അറിയാം. മലയാളത്തില്‍ എനിക്ക് ഒരുപാട് ഫേവറിറ്റ് ആക്ടേഴ്സ് ഉണ്ട്. എന്ന് നിന്റെ മൊയ്തീനാണ് ഞാന്‍ ആദ്യമായി കണ്ട മലയാളം സിനിമ. ആ സിനിമ കണ്ട് ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു. ആ സമയത്ത് പൃഥ്വിരാജ് എന്റെ ഫേവറിറ്റ് ആക്ടര്‍ ആയിരുന്നു. ദുല്‍ഖര്‍ സല്‍മാനെ ഇഷ്ടമാണ്. ജയ ജയ ജയ ജയഹേ, ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് ഒക്കെ കണ്ടിട്ടുണ്ട്. ലാലേട്ടന്റെ പുലിമുരുകന്‍ മമ്മൂക്കയുടെ അംബേദ്കര്‍, റോഷാക്ക് എന്നിവ കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീട്ടില്‍ ആഴ്ചയില്‍ മൂന്നോ നാലോ മലയാളം സിനിമകളെങ്കിലും കാണാം.

കണ്ണൂര്‍ സ്‌ക്വാഡ് റിലീസായതിന് ശേഷം മലയാളികളില്‍ നിന്ന് ഒരുപാട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. കണ്ണൂര്‍ സ്‌ക്വാഡ് ഒരു മനോഹരമായ എക്സ്പീരിയന്‍സായിരുന്നു. ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹം തന്ന മലയാളി പ്രേക്ഷകര്‍ക്കും നന്ദി,’ സുസ്മിത പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും അഭിമുഖത്തില്‍ സുസ്മിത പങ്കുവെച്ചിരുന്നു. ‘മമ്മൂക്കക്ക് ഒപ്പം അഭിനയിക്കുമ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു, കാരണം അദ്ദേഹം മലയാളം സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ ആണ്. സെറ്റിലേക്ക് വരുമ്പോള്‍ തന്നെ ഒരു ഓറ ഉണ്ട്. വളരെ ശാന്തമായ അഭിനയ ശൈലിയാണ് അദ്ദേഹത്തിന്റേത് എന്ന് തോന്നിയിട്ടുണ്ട്. അടുത്ത നിമിഷം അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയാന്‍ സാധിക്കില്ല. അതെനിക്ക് വളരെ സര്‍പ്രൈസിങ് ആയിരുന്നു. ഒരു സാധാരണ മനുഷ്യനെ പോലെയാണ് മമ്മൂക്ക എന്നോട് സംസാരിച്ചത്. അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എനിക്ക് ഫീല്‍ ചെയ്യാന്‍ സാധിച്ചില്ല,’ സുസ്മിത പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sushmita Sur said that Prithviraj’s ‘Enn Ninte Moitheen’ was the first Malayalam movie she saw

Latest Stories

We use cookies to give you the best possible experience. Learn more