മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നിന്നും ഒരു പെണ്‍കുട്ടിക്ക് മിസ് യൂണിവേര്‍സ് പട്ടം ലഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയായി. 1994 ല്‍ തന്റെ 18ാം വയസ്സില്‍ സുസ്മിതാ സെന്‍ സ്വന്തമാക്കിയ നേട്ടം ആഗോളതലത്തില്‍ ഏറെ വാര്‍ത്തയായിരുന്നു.
ഐശ്വര്യ റായിക്ക് വിശ്വ സുന്ദരിപ്പട്ടം കിട്ടുമെന്ന് വലിയൊരു വിഭാഗം പ്രതീക്ഷിച്ചരിക്കെയാണ് സുസ്മിത സെന്‍ വിശ്വ സുന്ദരിയായത്. ഐശ്വര്യ റായിയെ പോലൊരു സുന്ദരി പങ്കെടുക്കുന്നെറഞ്ഞപ്പോള്‍ മിസ് ഇന്ത്യാ മത്സരത്തിന് അടുത്ത വര്‍ഷമേ പോകൂ എന്നായിരുന്നു തന്റെ ആദ്യ പ്രതികരണമെന്ന് സുസ്മിത സെന്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മിസ് യൂണിവേര്‍സിന് മത്സരിക്കാന്‍ പോവുന്നതിന് മുമ്പ് സുസ്മിത സെന്നിനോട് മിസ് ഇന്ത്യാ സംഘാടകര്‍ കാണിച്ച ആദ്യ മനോഭാവത്തെ പറ്റി സുസ്മിത പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ വര്‍ഷം ഫിലിം ജേര്‍ണലിസ്റ്റ് രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്.
മിസ് യൂണിവേര്‍സ് മത്സരത്തിന് പോവുന്നതിന് തൊട്ടുമുമ്പ് തന്റെ പാസ്‌പോര്‍ട്ട് കണാതായപ്പോള്‍ മത്സരത്തിന് ഐശ്യര്യയെ പറഞ്ഞയക്കാം എന്നും താങ്കള്‍ മിസ് വേള്‍ഡിന് പോവൂ എന്നുമാണ് സംഘാടകര്‍ സുസ്മിതയോട് പറഞ്ഞത്.
‘അന്നത്തെ പ്രശസ്ത മോഡലായ അനുപമ വര്‍മ്മയ്ക്ക് നല്‍കിയതായിരുന്നു, ( പാസ്‌പോര്‍ട്ട്) ഇവന്റുകളുടെ കോര്‍ഡിനേറ്റര്‍ കൂടിയായിരുന്നു അവര്‍. ബംഗ്ലദേശിലെ ഒരു ഷോയ്ക്കായി ഐഡി പ്രൂഫിംഗിനായി അവള്‍ക്ക് എന്റെ പാസ്‌പോര്‍ട്ട് ആവശ്യമാണ്. അതിനാല്‍ ഞാന്‍ ആത്മ വിശ്വാസത്തോടെ മിസ് ഇന്ത്യയോട് പറഞ്ഞു എന്റെ പാസ്‌പോര്‍ട്ട് അനുപമയുടെ കൈയ്യിലുണ്ട്, ‘ സുസ്മിത സലെന്‍ പറഞ്ഞു. എന്നാല്‍ അനുപമയുടെ കൈയ്യില്‍ നിന്നും പാസ്‌പോര്‍ട്ട് നഷ്ടമായി.
‘ഞാന്‍ എന്റെ പിതാവിനോട് ഇതേക്കുറിച്ച് പറഞ്ഞു. എന്നാല്‍ എന്റെ കുടുംബം വലിയ നെറ്റ് വര്‍ക്കുകളുള്ളവരല്ല,’ സുസ്മിത പറഞ്ഞു. സംഘാടകരില്‍ നിന്നും തനിക്ക് സഹായം ലഭിച്ചില്ലെന്നും സുസ്മിത പറഞ്ഞു.
ഇതിനിടെ സംഘാടകര്‍ മിസ് യൂണിവേര്‍സിന് ഐശ്യര്യറായിയെ മത്സരിപ്പിക്കാം മിസ് വേള്‍ഡിന് സുസ്മിത പോയ്‌ക്കോ എന്നു പറഞ്ഞതായി കേട്ടിരുന്നെന്ന് രാജീവ് മസന്ദ് അഭിമുഖത്തിനിടെ ചോദിച്ചു. അപ്പോള്‍ അത് ശരിയായിരുന്നു എന്നും അപ്പോള്‍ തനിക്ക് വളരെ ദേഷ്യം വന്നതായും സുസ്മിത സെന്‍ വ്യക്തമാക്കി.
‘ കാരണം നിങ്ങള്‍ എന്തെങ്കിലും ശരിയായ രീതിയില്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ അഭ്യര്‍ത്ഥിക്കുകയല്ല. ഇതില്‍ ഒരുമിച്ച് ഒരു പ്രവര്‍ത്തനം നടത്തി നോക്കിയ ശേഷം, ഇപ്പോള്‍ കണ്ടെത്താനായില്ല, പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു, മിസ് വേള്‍ഡ് നവംബറിലാണ്, നിങ്ങള്‍ക്ക് പിന്നീട് പോവാം ( മിസ് യൂണിവേര്‍സ് മത്സരത്തില്‍) അതിനിടയില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് കണ്ടെത്താം എന്നു പറയുന്നതില്‍ തെറ്റില്ല,’ സുസ്മിത പറഞ്ഞു.
മിസ് യൂണിവേര്‍സിന് ശേഷം ആഗോള പ്രശസ്തി നേടിയ സുസ്മിത തുടര്‍ന്ന് മാതൃകാപരമായ പല കാര്യങ്ങളുടെയും ഭാഗമായി.
സിനിമയില്‍ തിരക്കു പിടിച്ച കാലത്ത് 24 വയസ്സില്‍ ആദ്യ കുട്ടിയെ ദത്തെടുത്തു. പിന്നീട് 2010 ല്‍ രണ്ടാമതൊരു പെണ്‍കുട്ടിയെയും ദത്തെടുത്തു. ഞാനെന്റെ കുട്ടികളെ ഹൃദയത്തിലൂടെയാണ് ജന്‍മം നല്‍കിയതെന്നാണ് സുസ്മിത ഒരുവേള പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക