| Thursday, 3rd March 2022, 10:05 pm

ഭീഷ്മ പര്‍വം മമ്മൂട്ടിയുടേയും അമല്‍ നീരദിന്റേയും മാത്രമല്ല, അത് സുഷിന്റേത് കൂടിയാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ചിത്രമാണ് ഭീഷ്മ പര്‍വം. ചിത്രത്തിലൂടെ മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സിന്റെ തിരിച്ചുവരവ് കൂടിയാണ് സംഭവിച്ചത്.

ഭീഷ്മ പര്‍വത്തിന് മികവ് കൂട്ടാന്‍ സുഷിന്‍ ശ്യാമെന്ന അതുല്യപ്രതിഭയുടെ സംഗീതത്തിന് സാധിച്ചുവെന്ന് കൂടി പറയാം. സിനിമയിലെ മാസ് സീനുകളെ എലവേറ്റ് ചെയ്യാന്‍ സുഷിന്‍ ശ്യാമും വളരെ വലിയ രീതിയിലുള്ള പങ്കുവഹിച്ചിട്ടുണ്ട്.

മരണമടക്കമുള്ള രംഗങ്ങളില്‍ പ്രേക്ഷകരിലേക്ക് ആ രംഗത്തിന്റെ തീവ്രതയെത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് അതിലെ പശ്ചാത്തല സംഗീതമാണ്.

പറുദീസ എന്ന പാട്ടിലും സുഷിന്റെ മാജിക്ക് കാണാം. പാട്ട് റിലീസ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. രതിപുഷ്പം എന്ന പാട്ടിലെ സംഗീതവും ഒന്നിനൊന്ന് മികച്ചത് തന്നെയാണ്.

ഡയലോഗുകളൊന്നുമില്ലാതെ ഉള്ള സീനുകളിലും ഇമോഷന്‍സിനെ പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യാന്‍ സഹായിച്ചത് ബി.ജി.എം തന്നെയാണ്.

ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കുന്ന പ്രത്യേക ഇന്‍ട്രോ ബി.ജി.എമ്മുകളും അക്ഷരാര്‍ത്ഥത്തില്‍ മാസാണ്.

ഓരോ ക്യാരക്ടറിനും പ്രത്യേക ഇമോഷനുള്ളത് കണ്‍വേ ചെയ്യുന്ന മ്യൂസികാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയുടെ മൈക്കിളിന് ഒരു സംരക്ഷകന് ചേരുന്ന ബി.ജി.എമ്മും ദിലീഷ് പോത്തന് ക്രൂക്ക്ഡായ രാഷ്ട്രീയകാരന് ചേരുന്നതും നല്‍കി ഓരോ സീനിനേയും മനോഹരമാക്കാന്‍ സുഷിന് സാധിച്ചിട്ടുണ്ട്.

ഭീഷ്മ പര്‍വത്തിന്റെ വിജയം അമല്‍ നീരദിനും മമ്മൂട്ടിക്കും മാത്രം അവകാശപ്പെട്ടതല്ല, അത് സുഷിന്‍ ശ്യാമിന്റേത് കൂടിയാണ്. മൈക്കിള്‍ എന്ന കഥാപാത്രത്തിന് ജീവന്‍ കൊടുക്കാന്‍ സുഷിന്റെ കൈ വിരലുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.


Content Highlights: Sushin Syam’s music direction in Bheeshma Parvam

Latest Stories

We use cookies to give you the best possible experience. Learn more