മലയാളത്തിലെ യുവസംഗീത സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ആളാണ് സുഷിന്‍ ശ്യാം. മാലിക്, കുമ്പളങ്ങി നൈറ്റ്സ്, വരത്തന്‍, അഞ്ചാം പാതിര, വൈറസ് എന്നീ നിരവധി സിനിമകളിലെ സംഗീതത്തിലൂടെ മലയാളികളുടെ ഫേവറൈറ്റായി മാറിയ സുഷിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമകളാണ് മിന്നല്‍ മുരളിയും കുറുപ്പും.
ഡൂള്‍ന്യൂസിനോട് തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സുഷിന്‍. മലയാള സിനിമയില്‍ സീരിയല്‍ കില്ലറിന്റെ കഥ പറഞ്ഞ് സൂപ്പര്‍ ഹിറ്റായ അഞ്ചാം പാതിര എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയതിന്റെ അനുഭവമാണ് സുഷിന്‍ പറയുന്നത്.
ത്രില്ലറുകള്‍ തനിക്ക് ഇഷ്ടമാണെന്ന് പറയുന്ന സുഷിന്‍ ആളുകളെ പേടിപ്പിക്കുകയും ടെന്‍ഷന്‍ അടിപ്പിക്കുകയും ചെയ്യാമല്ലോ എന്നാണ് തമാശ രൂപേണ പറയുന്നത്.
”അഞ്ചാം പാതിര എന്നെ സംബന്ധിച്ച് പെട്ടെന്ന് നടന്ന സിനിമയായിരുന്നു. പാട്ടുകളൊന്നും ഇല്ലാത്തതുകൊണ്ട് ഷൂട്ടിങ്ങിന് മുമ്പ് അധികം വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല.
മാക്‌സിമം രണ്ട് മാസമേ ആ പടത്തില്‍ വര്‍ക്ക് ചെയ്തുള്ളു. ഷൂട്ടിങ് കഴിഞ്ഞ് പശ്ചാത്തല സംഗീതം കൊടുത്തു.
എനിക്ക് ഇന്ററസ്റ്റിങ്ങ് ആയ ടൈപ്പാണ് ത്രില്ലര്‍ സിനിമകള്‍. ആള്‍ക്കാരെ പേടിപ്പിക്കാം, ടെന്‍ഷന്‍ അടിപ്പിക്കാം. എന്ത് വേണമെങ്കിലും ചെയ്യാം,” സുഷിന്‍ പറഞ്ഞു.