മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. മൈക്കിളപ്പയായി മമ്മൂട്ടി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനോടൊപ്പം തന്നെ തുല്ല്യ പ്രാധാന്യമുള്ളതായിരുന്നു ചിത്രത്തിന്റെ സംഗീതവും. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിച്ച ഭീഷ്മ പര്‍വ്വത്തിലെ ഗാനങ്ങളും ബി.ജി.എമ്മുകളും ഹിറ്റായിരുന്നു.
ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തില്‍ സുദേവ് നായര്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ ബഡാ രാജന്‍ കാലങ്ങള്‍ക്ക് ശേഷം തന്റെ അപ്പൂപ്പനെ കാണാന്‍ വരുമ്പോഴുള്ള ബാക്ക്ഗ്രൗണ്ട് സ്‌കോറിനെ കുറിച്ച് സംസാരിക്കുകയാണ് സുഷിന്‍ ശ്യാം. സംവിധായകന്‍ അമല്‍ നീരദ് മൂന്നാം പക്കം എന്ന ചിത്രത്തിലെ അപ്പൂപ്പനും മകനുമായിട്ടുള്ള പാട്ടിന്റെ റഫറന്‍സ് തനിക്ക് അയച്ചു തന്നിരുന്നെന്ന് സുഷിന്‍ പറയുന്നു.
രാജന്‍ വരുമ്പോഴുള്ള ഇമോഷനും മൂന്നാം പക്കം സിനിമയിലേതുപോലെയാണെന്നും വേറൊരു രീതിയിലുള്ള ആ സ്‌കോര്‍ ഭീഷ്മപര്‍വ്വത്തില്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലങ്ങള്‍ക്ക് ശേഷം പേരകുട്ടിയും അപ്പൂപ്പനും കാണുന്നതായിരുന്നു സീനെന്നും വില്ലനാണെങ്കിലും ആ സെന്റിമെന്‍സ് ഉള്ള സ്‌കോറാണ് ആ സീനിന് വേണ്ടി ഉപയോഗിച്ചതെന്നും സുഷിന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മൂന്നാം പക്കം എന്ന സിനിമയില്‍ അപ്പൂപ്പനും മകനും തമ്മിലുള്ളൊരു പാട്ടുണ്ട്. അതേ സെയിം ഇമോഷന്‍ ആണല്ലോ ഭീഷ്മ പര്‍വ്വത്തിലും രാജനും രാജന്റെ അപ്പൂപ്പനുമായുള്ളത്, ആ ഒരു സോങ് റഫറന്‍സ് എന്റെയടുത്ത് അമലേട്ടന്‍ പറഞ്ഞിരുന്നു. അതാണ് രാജന്‍ വരുമ്പോഴുള്ള ഇമോഷന്‍. അത് വേറെ ഒരു രീതിയില്‍ ഉള്ള സ്‌കോര്‍ ആണ് പക്ഷെ നമ്മളത് യൂസ് ചെയ്തിട്ടില്ല.
കുറച്ചു കൂടെ വ്യത്യസ്തമായ സ്‌കോര്‍ ആയിട്ട് തന്നെ ആണ് ആ സീന്‍ പിടിച്ചത്. അപ്പോള്‍ ആ കണക്ഷന്‍ ആദ്യം കാണിക്കണം. അപ്പൂപ്പനെ കുറെ കാലത്തിന് ശേഷം ചെറിയ കുട്ടി ആയിരുന്നപ്പോള്‍ കണ്ടിട്ട് പോയ പേരക്കുട്ടി വീണ്ടും കാണാന്‍ വരുന്നു. വില്ലന്‍ ആണെങ്കിലും അത്തരത്തിലുള്ള ഒരു ഇമോഷന്‍ ആണ് കാണിക്കാന്‍ ശ്രമിച്ചത്,’ സുഷിന്‍ ശ്യാം പറയുന്നു.
Content Highlight: Sushin shyam Talks About Song Reference Of Bada Rajan’s Score In Bheeshma parvam Movie