തനിക്ക് ചില സിനിമകളില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ സമയമെടുക്കാറുണ്ടെന്ന് പറയുകയാണ് സുഷിന്‍ ശ്യാം. അതില്‍ ഒന്നാണ് മാലിക്കെന്നും ആ സിനിമയില്‍ മ്യൂസിക് ചെയ്ത ശേഷം ഡിറ്റാച്ച്ഡാകാന്‍ സമയമെടുത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മിന്നല്‍ മുരളിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അതില്‍ മാലിക്കിന്റെ തീം വരുന്നുണ്ടായിരുന്നുവെന്നും സുഷിന്‍ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്ക് അത്തരത്തിലുള്ള ഒരു സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍ ശ്യാം.
‘മാലിക് സിനിമ കഴിഞ്ഞപ്പോള്‍ എനിക്ക് അതില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ കുറച്ച് സമയമെടുത്തിരുന്നു. അടുത്ത പടത്തിലേക്ക് അതിന്റെ മ്യൂസിക് കയറി വരുന്ന പ്രശ്നം ഉണ്ടായിരുന്നു. മിന്നല്‍ മുരളിയില്‍ അതിന്റെ തീം വരുന്നുണ്ടായിരുന്നു.
അങ്ങനെയുള്ള ചെറിയ പ്രശ്നമുണ്ടായിരുന്നു. എനിക്ക് ചില സിനിമകളില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ സമയമെടുക്കാറുണ്ട്. ഉള്ളൊഴുക്കും അത്തരത്തിലുള്ള ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു,’ സുഷിന്‍ ശ്യാം പറഞ്ഞു.
സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. ആ സിനിമയില്‍ നിന്ന് താന്‍ ഇപ്പോള്‍ ഡിറ്റാച്ച്ഡായിട്ടുണ്ടെന്നും സുഷിന്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇപ്പോള്‍ ഉള്ളൊഴുക്കില്‍ നിന്ന് ഡിറ്റാച്ച്ഡായിട്ടുണ്ട്. അതുകൊണ്ടാകും ആ സിനിമയെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പറ്റാത്തത്. ഞാന്‍ ഉള്ളൊഴുക്ക് കഴിഞ്ഞ് രണ്ട് സിനിമകള്‍ ചെയ്തു.
ഇപ്പോള്‍ സീന്‍സിനെ കുറിച്ച് പറയുമ്പോഴാണ് അതിന്റെ മേലെ പിന്നെയും ട്രാവല്‍ ചെയ്യാന്‍ സാധിക്കുന്നത്. ഒരു സിനിമയില്‍ നിന്ന് ഡിറ്റാച്ച്ഡാകാന്‍ ഒരുപാട് സമയമെടുക്കുന്ന ആളാണ് ഞാന്‍. എത്രത്തോളം ആ സിനിമ എന്ന ഇമ്പാക്റ്റ് ചെയ്തിട്ടുണ്ടോ, അതിനനുസരിച്ചാണ് അത്.
Content Highlight: Sushin Shyam Talks About Minnal Murali