| Friday, 21st June 2024, 4:00 pm

ആ മമ്മൂക്ക ചിത്രത്തിനിടയിൽ അത്രയും താത്പര്യം തോന്നിയിട്ടാണ് ഉള്ളൊഴുക്ക് തെരഞ്ഞെടുത്തത്: സുഷിൻ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.

ചിത്രത്തിൽ സംഗീതം ചെയ്തിരിക്കുന്നത് സുഷിൻ ശ്യാമാണ്. നിലവിൽ മലയാളത്തിലെ ഹിറ്റ്‌ സിനിമകളുടെ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. കണ്ണൂർ സ്‌ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ്, ആവേശം എന്നിങ്ങനെ ഈ ലിസ്റ്റ് നീളുകയാണ്. സുഷിൻ കൈ വെച്ചിട്ടുള്ള ചിത്രങ്ങളെല്ലാം കോമേഴ്‌ഷ്യലി വിജയമായിട്ടുണ്ട്.

കണ്ണൂർ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ ഗ്യാപ്പിലാണ് താൻ ഉള്ളൊഴുക്ക് ചെയ്യുന്നതെന്നും കൊമേഴ്ഷ്യൽ ചിത്രങ്ങൾക്കിടയിൽ ഇത്തരം സിനിമകൾ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് ഇത് ചെയ്യുന്നതെന്നും സുഷിൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു സുഷിൻ.

‘കണ്ണൂർ സ്‌ക്വാഡ് ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള ഒരു സമയത്താണ് ഞാൻ ഉള്ളൊഴുക്ക് ചെയ്യുന്നത്. ഭയങ്കര കോമേഴ്‌ഷ്യൽ സിനിമകൾ ചെയ്യുന്നതിനിടയിൽ ഇങ്ങനെയുള്ള സിനിമകൾ മിസ്സ്‌ ആയി പോവരുതെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.

അതാണ് ഈ സിനിമ ചെയ്യാനുള്ള പ്രധാന കാരണം. പക്ഷെ ഇതൊരു ചെറിയ പടമാണെന്ന് ഞാൻ പറയില്ല. എനിക്കൊരുപാട് ഇഷ്ടമാണ് ഇത്രയും ഡ്രാമയുള്ള സിനിമകൾ. കഥക്കകത് കുറെ സംഭവങ്ങൾ നടക്കുന്ന ഒരു ചിത്രമാണിത്.

എനിക്ക് തോന്നുന്നത് അതിനകത്ത് മ്യൂസിക്കലി ഒരുപാട് ചെയ്യാനുള്ള ഒരു സ്പേസ് നമുക്കുണ്ട്. കൂടുതലും ഓർക്കസ്ട്ര തന്നെയാണ് ഇതിൽ പോവുന്നത്. അല്ലാതെ അധികം ഇലക്ട്രോണിക്കായിട്ട് ഉള്ള സംഭവങ്ങൾ ഒന്നുമില്ല. അങ്ങനെയൊരു സ്പേസിൽ അല്ല സിനിമ ഇരിക്കുന്നത്,’സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talk About Why He Choose Ullozhukk Movie

Latest Stories

We use cookies to give you the best possible experience. Learn more