| Sunday, 12th November 2023, 9:16 am

മമ്മൂട്ടി - സുഷിൻ കോംമ്പോ മലയാളത്തിലെ രജനി - അനിരുദ്ധ് പോലെയോ? ഉത്തരവുമായി സുഷിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് മുൻനിര സംഗീതസംവിധായകനായി ഉയർന്ന് വന്ന താരമാണ് സുഷിൻ ശ്യാം. സിനിമയുടെ മൂഡിനനുസരിച്ച് വ്യത്യസ്തമായ സംഗീതമാണ് സുഷിൻ നിർമിക്കാറുള്ളത്.

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാർഡും സുഷിനെ തേടിയെത്തിയിരുന്നു. ഈയിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ്‌ ചിത്രങ്ങളായ ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിൽ സംഗീതം നിർവഹിച്ചത് സുഷിൻ ആയിരുന്നു. ആ സിനിമകളുടെ വിജയത്തിന് സുഷിന്റെ സംഗീതം നിർണായക പങ്കു വഹിച്ചിരുന്നു.

അതോടെ പ്രേക്ഷകരുടെ ഇഷ്ട കോമ്പോയാവാൻ മമ്മൂട്ടി-സുഷിൻ കൂട്ടുകെട്ടിന് സാധിച്ചു. തമിഴ് സിനിമയിൽ അനിരുദ്ധ് – രജനി കൂട്ടുകെട്ട് പോലെയാണ് മലയാളികൾക്ക് മമ്മൂട്ടിയും സുഷിനും എന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സുഷിൻ ശ്യാം. അങ്ങനെയൊന്നുമില്ല എന്നാണ് സുഷിൻ പറയുന്നത്. മൂന്ന് പടങ്ങൾ മമ്മൂട്ടിയോടൊപ്പം ചെയ്‌തെന്നും അതെല്ലാം ശ്രദ്ധിക്കപെട്ടെന്നും സുഷിൻ പറയുന്നു. ക്ലബ്‌ എഫ്. എമ്മിനോട്‌ സംസാരിക്കുകയായിരുന്നു സുഷിൻ.

‘അങ്ങനെയൊന്നുമില്ല. ഞാനിപ്പോൾ മൂന്ന് പടം മമ്മൂക്കയുമായി ചെയ്തു. ചെയ്ത ചിത്രങ്ങളെല്ലാം നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. കോമ്പിനേഷൻ നന്നായി വർക്ക്‌ ആവാറുണ്ട്. ഇപ്രാവശ്യം മമ്മൂക്കയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു, നമുക്ക് കുറച്ചുകൂടെ വർക്കുകൾ ഒരുമിച്ച് ചെയ്യാമെന്ന്. ഞാൻ മമ്മൂക്ക അങ്ങനെ എപ്പോഴും കാണാറൊന്നുമില്ല.

കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞപ്പോൾ കണ്ടിരുന്നു. ഒരു വട്ടം ഷൂട്ടിന് പോയപ്പോൾ മമ്മൂക്കയെ കണ്ടിരുന്നു അന്ന് മമ്മൂക്ക എന്നോട് ചോദിച്ചത്, എന്തൊക്കെയാണിപ്പോൾ ചെയ്യുന്നതെന്നും പുതിയ തീമുണ്ടോയെന്നൊക്കെയാണ്. അന്ന് അദ്ദേഹം കുറച്ച് അപ്ഡേറ്റ് ചോദിച്ചിരുന്നു. അന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞത്, ഇനിയും എന്റെ മനസിൽ ഒന്നും വന്നിട്ടില്ല, പ്ലാൻ ചെയ്യുന്നേയുള്ളൂ എന്നാണ്.

ഇപ്പോൾ കണ്ണൂർ സ്‌ക്വാഡിൽ ചെയ്തിരിക്കുന്ന വർക്ക്‌ ആണെങ്കിലും അങ്ങനെ പ്ലാൻ ചെയ്തിട്ട് വന്നതല്ല. ആ ഫ്ലോവിൽ അങ്ങ് ചെയ്തതാണ്. ഇപ്പോൾ എല്ലാം തീമിൽ അല്ലാലോ എല്ലാം സൗണ്ട്സ് അല്ലേ എന്ന കാര്യം മമ്മൂക്കയും പറഞ്ഞിട്ടുണ്ട്.

അങ്ങനെ ഒരു മെലഡി ഉണ്ടാവണം എന്ന നിർബന്ധമൊന്നും ഇല്ലല്ലോ. അദ്ദേഹം ആ കാര്യത്തിൽ അപ്‌ഡേറ്റഡാണ്. മ്യൂസിക് മാത്രമല്ല എല്ലാം അപ്ഡേറ്റഡാണ്,’സുഷിൻ പറയുന്നു.

Content Highlight: Sushin Shyam Talk About Mammootty

We use cookies to give you the best possible experience. Learn more