Entertainment
ആ ചിത്രത്തിൽ നിന്ന് ഒഴിവാകാൻ നോക്കി, എനിക്ക് പാട്ട് ചെയ്യാൻ കഴിയുമോയെന്നായിരുന്നു സംശയം: സുഷിൻ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 11, 09:52 am
Sunday, 11th February 2024, 3:22 pm

നിലവിൽ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന യുവ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം.

വ്യത്യസ്തമായ രീതിയിൽ സിനിമകൾക്കായി പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കുന്നതിലൂടെ സുഷിൻ ഏറെ ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി സംഗീതം ചെയ്ത ആദ്യത്തെ പാട്ടിനെ കുറിച്ച് പറയുകയാണ് സുഷിൻ ശ്യാം.

ഷാനവാസ്‌ ബാവകുട്ടിയുടെ സംവിധാനത്തിൽ ഇറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ കിസപാടിയ എന്ന പാട്ടാണ് സുഷിൻ ആദ്യമായി സ്വതന്ത്രമായി സംഗീതം നൽകിയ പാട്ട്.

എന്നാൽ ആ പാട്ട് ചെയ്യുന്നത് വരെ തനിക്ക് പാട്ട് ചെയ്യാൻ കഴിയുമോയെന്ന് സംശയമായിരുന്നുവെന്നും ആ സിനിമയിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചിരുന്നുവെന്നും സുഷിൻ പറയുന്നു. എന്നാൽ ഒന്ന് ട്രൈ ചെയ്ത് നോക്കിയപ്പോൾ ആ പാട്ട് എല്ലാവർക്കും ഇഷ്ടമായെന്നും സുഷിൻ പറയുന്നു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘അന്നുവരെ എനിക്ക് പാട്ട് ചെയ്യാൻ പറ്റുമോയെന്ന് എനിക്ക് സംശയമായിരുന്നു. പാട്ട് ചെയ്യാൻ അറിയുമോ എന്നൊന്നും അറിയില്ലായിരുന്നു. കിസ്മത്തിൽ നിന്ന് ഞാൻ ഒഴിവാവാൻ നോക്കി. പാട്ട് വേണമെങ്കിൽ വേറേ ആരെങ്കിലും ചെയ്തോട്ടെ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം ഞാൻ ചെയ്യാമെന്നൊക്ക കരുതി.

വെറുതെ ഒന്ന് ട്രൈ ചെയ്ത് നോക്കിയതാണ് കിസ പാതിയിൽ എന്ന പാട്ട്. അത് കൊള്ളാമെന്ന് തോന്നി ഞാൻ സംവിധായകന് അയച്ചുകൊടുത്തു. അവർക്കെല്ലാവർക്കും ഇഷ്ടമായി.

അതിന് കുറച്ചൂടെ ലൈഫ് വന്നത് അതിന്റെ എഴുത്തിലാണ്. അൻവർ ഇക്കയുമായിട്ടുള്ള ആദ്യത്തെ എന്റെ വർക്ക്‌ അതാണ്,’സുഷിൻ ശ്യാം.

Content Highlight: Sushin Shyam Talk About Kismath Movie