ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.
ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.
സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്.
സുഷിൻ ഒരു അഭിമുഖത്തിൽ മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പറഞ്ഞത്, മലയാള സിനിമയുടെ സീൻ മാറ്റുന്ന സിനിമയായിരിക്കും എന്നായിരുന്നു.
തന്നെ ഏറ്റവും ടെൻഷൻ അടിപ്പിച്ച ചിത്രം ബറീഡ് എന്ന ഹോളിവുഡ് മൂവിയാണെന്ന് സുഷിൻ പറയുന്നു. തനിക്കൊരിക്കലും അങ്ങനെയൊരു പടം ചെയ്യാൻ കഴിയില്ലെന്നും സുഷിൻ ഫിലിം കംമ്പാനിയന് സൗത്തിന് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു.
‘എന്നെ ഏറ്റവും ടെൻഷൻ അടിപ്പിച്ച സിനിമ ബറീഡ് എന്ന ചിത്രമാണ്. വല്ലാതെ ശ്വാസം മുട്ടിച്ച സിനിമയാണത്. അങ്ങനത്തെ പടം എനിക്ക് ചെയ്യാൻ കഴിയില്ല. അത്രയും ശ്വാസം മുട്ടി വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അത് അങ്ങനെയൊരു സിനിമയാണ്,’ സുഷിൻ ശ്യാം പറയുന്നു.
അതേസമയം തന്നെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തിയ സർവൈവൽ ത്രില്ലർ ഹോളിവുഡ് മൂവി ‘കാസ്റ്റ് എവേ’ ആണെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു.
Content Highlight: Sushin Shyam Talk About Hollywood Movie Buried