യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനാണ് സുഷിൻ ശ്യാം. ചുരുങ്ങിയ കാലം കൊണ്ട് സുഷിൻ ചെയ്തുവെച്ച സംഗീതം വലിയ സ്വീകാര്യത നേടിയതാണ്.
സിനിമ ആവശ്യപ്പെടുന്ന മൂഡിനനുസരിച്ച് മ്യൂസിക് ഒരുക്കുന്നതിൽ സുഷിൻ എപ്പോഴും കൈയടി നേടാറുണ്ട്. കുമ്പളങ്ങി നൈറ്റ്സിലൂടെ സംസ്ഥാന പുരസ്കാരവും സുഷിനെ തേടിയെത്തി.
ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സംഗീതത്തെ വലിയ രീതിയിൽ ഈ യാത്രകൾ സഹായിക്കാറുണ്ടെന്നും സുഷിൻ മുൻപ് പറഞ്ഞിട്ടുണ്ട്. പല യാത്രകളിൽ നിന്നും ഇൻഫ്ലുവൻസാവുന്ന തീമുകൾ തന്റെ പാട്ടുകളിൽ ഉപയോഗിക്കാറുണ്ടെന്നാണ് സുഷിൻ പറയുന്നത്.
അവിടെയുള്ള പോലെ തെരുവുകളിൽ ആളുകളുടെ പെർഫോമൻസുകളൊന്നും നമ്മുടെ നാട്ടിൽ കാണാൻ കഴിയാറില്ലായെന്നും ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സുഷിൻ പറഞ്ഞു.
‘ടർക്കി ഒരുപാട് രസമുള്ളൊരു സ്ഥലമാണ്. സംഗീതം നിറഞ്ഞു നിൽക്കുന്ന സ്പേസാണത്. ഭയങ്കര രസമാണ് അവിടെ. ഫുൾ ടൈം തെരുവുകളിൽ ഒരുപാട് പെർഫോമൻസുകൾ കാണാം. നമ്മുടെ നാട്ടിലൊന്നും ഇല്ലാത്ത ഒരു കാര്യമാണത്. പുറത്തിറങ്ങിയാൽ എന്തെങ്കിലും ഒരു ഗിഗ്സിന് പോകണം എന്ന് തോന്നിയാൽ പോവാൻ പറ്റിയ ഒരു സ്ഥലമില്ല. ആരെങ്കിലും പെർഫോം ചെയ്യുന്നുണ്ടോ മ്യൂസിക് ഷോകൾ ഉണ്ടോ. എല്ലാം കുറവാണ്. വെറുതെ പബ്ബിലേക്ക് പോവാം എന്നല്ലാതെ വേറേ ഒരു ഓപ്ഷൻ കാണുന്നില്ല.
അവിടെയെല്ലാം ഞാൻ കണ്ടിട്ടുള്ള തെരുവിലെ ആർട്ടിസ്റ്റുകളുടെ കഴിവിന്റെ പകുതി പോലും എനിക്കില്ല എന്നാണ് തോന്നുന്നത്. ഞാൻ ഒരിക്കൽ പാരീസിൽ പോയപ്പോൾ ഒരു ഷോ നടക്കുന്നത് കണ്ടു. അതിൽ കുറേ പേര് നല്ല അടിപൊളിയായി പെർഫോം ചെയ്യുന്നു. എനിക്കൊന്നും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. അത്രയും മനോഹരമായാണ് അവർ പെർഫോം ചെയ്യുന്നത്.
പക്ഷെ അതെല്ലാം കഴിഞ്ഞിട്ട് അവർക്ക് കിട്ടുന്ന വരുമാനം എന്ന് പറയുന്നത് വളരെ തുച്ഛമാണ്. പരിപാടി കഴിഞ്ഞ് അവർ പണം ശേഖരിക്കാനായി ഒരു ക്യാപുമായി നമ്മുടെ അടുത്തേക്ക് വരും.