അത്തരം വീഡിയോസ് കാണുന്നത് ഭയങ്കര പ്രയാസമുണ്ടാക്കുന്നു: സുഷിൻ ശ്യാം
Entertainment
അത്തരം വീഡിയോസ് കാണുന്നത് ഭയങ്കര പ്രയാസമുണ്ടാക്കുന്നു: സുഷിൻ ശ്യാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th December 2023, 9:59 am

കുറഞ്ഞ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം.

വ്യത്യസ്തമായ രീതിയിലുള്ള പശ്ചാത്തല സംഗീതവും പാട്ടുകളും ഒരുക്കി വലിയ ആരാധകരെ സൃഷ്ടിക്കാൻ സുഷിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ അനിരുദ്ധാണ് സുഷിൻ ശ്യാമെന്ന് ആരാധകർ പറയാറുണ്ട്.

തെന്നിന്ത്യൻ സിനിമ മുഴുവൻ ഏറെ ആരാധകരുള്ള സംഗീതസംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. തന്റെ പാട്ടുകളെല്ലാം ഹിറ്റ് ചാർട്ടിൽ കയറ്റാറുണ്ട് അനിരുദ്ധ്. ആ കാര്യത്തിൽ സുഷിൻ ശ്യാമും ഏറെ മുന്നിലാണ്. അത് കൊണ്ട് തന്നെ പലപ്പോഴും പല തരത്തിലുള്ള താരതമ്യപ്പെടുത്തൽ ഇരുവരെയും ചേർത്ത് ഉണ്ടാവാറുണ്ട്. യൂട്യൂബിൽ പല വിദേശിയരും സുഷിനെയും അനിരുദ്ധിനെയും താരതമ്യപ്പെടുത്തി വീഡിയോസ് ചെയ്യാറുണ്ട്.

എന്നാൽ ഇത്തരത്തിലുള്ള വീഡിയോസ് കാണുന്നത് തനിക്ക് ഡിപ്രെസിങ്ങാണെന്നും ഞങ്ങൾ രണ്ടുപേരും വ്യത്യസ്തരാണെന്നും സുഷിൻ പറയുന്നു. എല്ലാ മേഖലയിലും താരതമ്യപ്പെടുത്തൽ ഉണ്ടാവുമെന്നും അത് കാണണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ട്ടമാണെന്നും സുഷിൻ പറഞ്ഞു. ക്ലബ്ബ്‌ എഫ്. എമ്മിനോട്‌ സംസാരിക്കുകയായിരുന്നു സുഷിൻ.

‘ആ കംപാരിസൺ വീഡിയോസ് ഞാൻ കാണാറില്ല. അങ്ങനെയുള്ള വീഡിയോസ് കാണുന്നത് എനിക്ക് ഭയങ്കര ഡിപ്രെസിങ്ങാണ്. എനിക്ക് കുറേ ആളുകൾ അയച്ചു തരാറുണ്ട് അത്തരത്തിലുള്ള വീഡിയോസ്. എന്റെ ചേച്ചിയൊക്കെ അയച്ച് തന്നിട്ടുണ്ട്. വിദേശിയർ താരതമ്യം ചെയുന്നത് ആരാണ് ബെറ്റർ എന്നാണ്. ആ ടൈപ്പ് വീഡിയോസാണ് അവർ ചെയ്യുന്നത്.

ആര് വേണമെങ്കിലും മികച്ചതായിക്കോട്ടെ. ഞങ്ങൾ രണ്ട് പേരും രണ്ട് രീതിയിൽ ഉള്ള ആളുകളാണ്. രണ്ട് രീതിയിൽ ജീവിക്കുന്ന ആളുകളാണ്.

താരതമ്യപ്പെടുത്തൽ ഏത്‌ മേഖലയിലും ഉണ്ടാവും അത് കാണണോ വേണ്ടയോ എന്നത് നമ്മുടെ ഇഷ്ടമാണ്,’സുഷിൻ ശ്യാം പറയുന്നു.

Content Highlight: Sushin Shyam Talk About Comparison With Anirudh