ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ലോകവ്യാപകമായി മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമായി പുതു ചരിത്രം കുറിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോവുന്ന ഒരു കൂട്ടം യുവാക്കളുടെയും അവർ നേരിടുന്ന പ്രശ്നത്തിന്റെയും കഥ പറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങി യുവതാരനിര അണിനിരന്ന ചിത്രം കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും തെലുങ്കിലുമെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ, കാർത്തിക് സുബ്ബരാജ് തുടങ്ങി നിരവധി പ്രമുഖരാണ് ചിത്രത്തിന് അഭിനന്ദനവുമായി മുന്നോട്ട് വന്നത്.
മലയാളത്തിലെ മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നായി മഞ്ഞുമ്മൽ ബോയ്സിന് മാറാൻ കഴിഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷൻ സമയങ്ങളിൽ സംഗീത സംവിധായകൻ സുഷിൻ ശ്യാം ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ വൈറലായി മാറിയിരുന്നു. മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിന്റെ സീൻ മാറ്റുമെന്നായിരുന്നു സുഷിൻ പറഞ്ഞത്.
തന്നെ ഏറ്റവും ടെൻഷനാക്കിയ സർവൈവൽ ചിത്രത്തെ കുറിച്ച് പറയുകയാണ് സുഷിൻ. അത് ഹോളിവുഡ് ചിത്രം ബറീഡാണെന്നും അത്തരത്തിലൊരു സിനിമയ്ക്കൊന്നും തനിക്ക് സംഗീതം ചെയ്യാൻ കഴിയില്ലെന്നും സുഷിൻ പറഞ്ഞു. ഫിലിം കമ്പാനിയൻ സൗത്തിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്നെ ഏറ്റവും ടെൻഷൻ അടിപ്പിച്ച സിനിമ ‘ബറീഡ്’ എന്ന ചിത്രമാണ്. വല്ലാതെ ശ്വാസം മുട്ടിച്ച സിനിമയാണത്. അങ്ങനത്തെ പടം എനിക്ക് ചെയ്യാൻ കഴിയില്ല. അത്രയും ശ്വാസം മുട്ടി വർക്ക് ചെയ്യാൻ പറ്റില്ല. കാരണം അത് അങ്ങനെയൊരു സിനിമയാണ്,’ സുഷിൻ ശ്യാം പറയുന്നു.
അതേസമയം തന്നെ ഏറ്റവും കൂടുതൽ പിടിച്ചിരുത്തിയ സർവൈവൽ ത്രില്ലർ ഹോളിവുഡ് മൂവി ‘കാസ്റ്റ് എവേ’ ആണെന്ന് സംവിധായകൻ ചിദംബരം പറഞ്ഞു.
Content Highlight: Sushin Shyam Talk About Buried Movie