കൊവിഡ് ലോക്ക് ഡൗണിന് ശേഷം തിയേറ്ററിലെത്തി വലിയ വിജയമായ മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പർവം.
അമൽ നീരദ് സം വിധാനം ചെയ്ത ചിത്രം ടെക്നിക്കലി വളരെ മികച്ചുനിൽക്കുന്ന ഒരു സിനിമ കൂടിയാണ്. ചിത്രത്തിന്റെ ക്യാമറയും ബാക്ക്‌ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം വലിയ രീതിയിൽ പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ചിത്രത്തിൽ സംഗീതം ചെയ്തത് സുഷിൻ ശ്യാം ആയിരുന്നു.
സുഷിന്റെ ഒരു മികച്ച വർക്ക് തന്നെയായിരുന്നു ഭീഷ്മ പർവത്തിൽ കണ്ടത്. സംവിധായകൻ അമൽ നീരദ് മാറ്റങ്ങൾ വേണമെങ്കിൽ തുറന്ന് പറയുന്ന ആളാണെന്നും എന്നാൽ ഭീഷ്മയുടെ ലാസ്റ്റ് റീൽ കണ്ടപ്പോൾ തന്റെ വർക്ക് കണ്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്നും വലിയ പ്രതീക്ഷ വന്നെന്നും സുഷിൻ പറയുന്നു.
അത്രയും നാൾ ഒ.ടി.ടിയ്‌ക്ക് കൊടുക്കണമെന്ന് തീരുമാനിച്ച ചിത്രം അതിനുശേഷം തീർച്ചയായും തിയേറ്ററിൽ റിലീസ് ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സുഷിൻ പറഞ്ഞു.
ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘അമലേട്ടൻ മാറ്റങ്ങൾ വേണമെങ്കിൽ തുറന്ന് പറയുന്ന ഒരാളാണ്. പക്ഷെ ഭീഷമയുടെ ലാസ്റ്റ് റീൽ കണ്ടപ്പോൾ അമലേട്ടൻ ഒരു നിർദ്ദേശവും തന്നില്ല. അദ്ദേഹത്തിന് അത് നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. മാറ്റമൊന്നും വരുത്താനില്ലായെന്ന് അറിഞ്ഞപ്പോൾ ശരിക്കും എന്റെ കയ്യിൽ നിന്ന് പോയി.
അത്രയും നാൾ ഭീഷ്മ പർവ്വം ഒ.ടി.ടിയ്‌ക്ക് കൊടുക്കാം എന്ന ചിന്തയിലാണ് എല്ലാവരും നിന്നത്. പക്ഷെ ഇത് കേട്ടപ്പോൾ പുള്ളി എഴുന്നേറ്റിട്ട് പറഞ്ഞു, ഞാൻ ഇത് തിയേറ്റർ ഉറപ്പിച്ചുവെന്ന്. അമലേട്ടൻ അന്ന് തന്നെ ഉറപ്പിച്ച പോലെയായിരുന്നു അത്. അദ്ദേഹം നല്ല പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ ഞാൻ കൂട്ടി.
പിന്നെ ശരിക്കും എനിക്കും ആത്മവിശ്വാസം കൂടി. കാരണം പടത്തിനെ വേറേ ലെവലിലേക്ക് അത് എത്തിച്ചിരുന്നു,’ സുഷിൻ ശ്യാം പറയുന്നു.
Content Highlight: Sushin Shyam Talk About Bheeshma Parvam Movie