| Monday, 16th October 2023, 8:21 am

പാട്ടുകള്‍ ചെയ്യുമ്പോഴാണ് ക്രീയേറ്റീവ്  ബ്ലോക്ക് വരാറുള്ളത്; ശ്യാം പുഷ്‌കരന്‍ ഒരു മികച്ച നറേറ്ററാണ്: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംഗീത സംവിധായകരില്‍ ഒരാളാണ് സുഷിന്‍ ശ്യാം. വലിയ ഹിറ്റായി മാറിയ നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നിര്‍വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് സംഗീത സംവിധാനം ചെയ്യുമ്പോള്‍ നേരിടേണ്ടി വരുന്ന ക്രീയേറ്റീവ് ബ്ലോക്കിനെ പറ്റി സംസാരിക്കുകയാണ് അദ്ദേഹം.

പാട്ടുകള്‍ ചെയ്യുന്ന സമയത്ത് തനിക്ക് ബ്ലോക്ക് വന്നിട്ടുണ്ടെന്നും വിശ്വല്‍സ് ഇല്ലാതെ മനസില്‍ ആലോചിച്ച് ചെയ്യുമ്പോള്‍ ക്രീയേറ്റീവ് ബ്ലോക്ക് സംഭവിക്കാറുണ്ടെന്നും സുഷിന്‍ ശ്യാം പറയുന്നു.

ഈ ബ്ലോക്കിനെ മറികടക്കാന്‍ സഹായിക്കുന്നത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കുന്നവര്‍ ആണെന്നും സുഷിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘പാട്ടുകള്‍ ചെയ്യുന്ന സമയത്ത് പലപ്പോഴും ക്രീയേറ്റീവ് ബ്ലോക്ക് വരാറുണ്ട്, വിശ്വല്‍സ് ഇല്ലാതെ മനസില്‍ ആലോചിച്ച് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ആണ് ഇത്. അല്ലെങ്കില്‍ പിന്നെ കഥ നന്നായി പറഞ്ഞ് ഫലിപ്പിക്കുന്നവര്‍ ആകണം.
അങ്ങനെ ഉള്ളവരില്‍ എനിക്ക് നന്നായി തോന്നിയ രണ്ട് പേര്‍ ശ്യാം പുഷ്‌കരനും അമല്‍ നീരദുമാണ്,’ സുഷിന്‍ പറയുന്നു.

സിനിമയില്‍ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ചെയ്യുമ്പോള്‍ തനിക്കൊരു ഹൈ കിട്ടുമെന്നും, മ്യൂസിക്ക് വര്‍ക്ക് ആയില്ലയെന്ന് ആളുകള്‍ പറയുന്ന ഇടത്താണ് താന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും സുഷിന്‍ പറയുന്നുണ്ട്.

എഫ് ടി ക്യൂ വിത്ത് രേഖമേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ ശ്യാം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒടുവില്‍ പുറത്തുവന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ആയിരുന്നു.

Content Highlight: Sushin shyam about his creative blocks while he composing songs
We use cookies to give you the best possible experience. Learn more