[]മുംബൈ: എന്‍.സി.പി നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രിയാകുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തന്റെ അഭിപ്രായം തിരുത്തി.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ അഭിപ്രായമെന്നും പവാര്‍ പ്രധാനമന്ത്രിയാകണമെന്ന് മഹാരാഷ്ട്രയില്‍ പൊതു അഭിപ്രായമുണ്ടെന്നുമാണ് താന്‍ പറഞ്ഞതെന്നും ഷിന്‍ഡെ പറഞ്ഞു.
ദല്‍ഹിയിലെ രാഷ്ട്രീയ കളികള്‍ മൂലമണ് തന്റെ രാഷ്ട്രീയഗുരുവായ പവാറിന് പ്രധാനമന്ത്രിയാകാന്‍ കഴിയാതെ പോയതെന്നായിരുന്നു ഷിന്‍ഡെയുടെ പ്രസ്താവന.
പവാര്‍ പ്രധാനമന്ത്രിയാകുന്നത് തനിക്ക് സന്തോഷമാണെന്നും ഷിന്‍ഡെ പറഞ്ഞിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തുകായിരുന്നു ഇദ്ദേഹം.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രക്യാപിക്കാന്‍ ജനുവരി 17 ന് എ.ഐ.സി.സി സമ്മേളനം ചേരുന്നതിന് മുമ്പായിരുന്നു ഷിന്‍ഡെയുടെ പ്രസ്താവന വന്നത്.
ഈ സമ്മേളനത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാനിരിക്കുകയാണ്.