പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിനിറങ്ങിയതിനാണ് എന്റെ ജോലി പോയതെങ്കില്‍ എനിക്ക് വിഷമമില്ല; സുശാന്ത് സിങ്
CAA Protest
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരത്തിനിറങ്ങിയതിനാണ് എന്റെ ജോലി പോയതെങ്കില്‍ എനിക്ക് വിഷമമില്ല; സുശാന്ത് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 3:37 pm

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് തന്റെ ജോലി പോയതെങ്കില്‍ അതില്‍ തനിക്ക് വിഷമമില്ലെന്ന് ബോളിവുഡ് നടന്‍ സുശാന്ത് സിങ്. രാജ്യത്ത് നടക്കുന്ന യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരമ്പരയായ സാവധാന്‍ ഇന്ത്യയുടെ അവതാരകനായിരുന്നു സുശാന്ത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നടന്ന പൗരത്വ നിയമത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത അന്ന് രാത്രി തന്നെ സാവധാന്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയെന്ന് സുശാന്ത് പറഞ്ഞിരുന്നു. 2011 മുതല്‍ പരമ്പരയുടെ അവതാരകനായിരുന്നു സുശാന്ത്.

ഞാനും എന്റെ ഭാര്യയും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറായാണ് ഇരിക്കുന്നത്. എനിക്ക് നല്ലൊരു ഇന്നോ നാളെയോ പ്രതീക്ഷിക്കാനാവുമോ?. നാളെ എന്റെ കുട്ടികളുടേതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോ  വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം നടക്കുമ്പോള്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് ചോദിക്കും. ഞാനെന്റെ മറുപടി നല്‍കി കഴിഞ്ഞുവെന്നും സുശാന്ത് പ്രതികരിച്ചു.

ജനുവരി 15 വരെയായിരുന്നു ചാനലുമായുള്ള തന്റെ കരാറെന്നും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുമ്പ് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുശാന്ത് പറഞ്ഞു.