മുംബൈ: ദേശീയ പൗരത്വ നിയമത്തില്‍ ബോളിവുഡ് അഭിനേതാക്കള്‍ അഭിപ്രായം പറയാത്തതിനെ കുറിച്ച് നടന്‍ സുശാന്ത് സിങ്. യുവതയാണ് വിപ്ലവം കൊണ്ടുവരിക, സെലിബ്രിറ്റികളല്ലെന്നാണ് സുശാന്ത് സിങിന്റെ പ്രതികരണം.
നിങ്ങള്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്താണ് ഇരിക്കുന്നതെങ്കില്‍ ചില വിഷയങ്ങളില്‍ നിലപാടെടുക്കുന്നതിന് വലിയ സമ്മര്‍ദം നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ജനങ്ങള്‍ ഒരുപാട് സ്‌നേഹം തരുന്നു, നിങ്ങള്‍ ഇപ്പോഴെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അവരുടെ സ്‌നേഹം കാരണമാണ്. അത് കൊണ്ട് അവര്‍ നിങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കും, നിങ്ങള്‍ എന്തെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കുമെന്നും സുശാന്ത് സിങ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിനാണ് തന്റെ ജോലി പോയതെങ്കില്‍ അതില്‍ തനിക്ക് വിഷമമില്ലെന്ന് സുശാന്ത് സിങ് പറഞ്ഞിരുന്നു. രാജ്യത്ത് നടക്കുന്ന യഥാര്‍ത്ഥ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരമ്പരയായ സാവധാന്‍ ഇന്ത്യയുടെ അവതാരകനായിരുന്നു സുശാന്ത്. പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തിന് പിന്നാലെ അവതാരക ജോലി നഷ്ടപ്പെട്ടിരുന്നു.
മുംബൈയില്‍ നടന്ന പൗരത്വ നിയമത്തിനെതിരായി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത അന്ന് രാത്രി തന്നെ സാവധാന്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയെന്ന് സുശാന്ത് പറഞ്ഞിരുന്നു. 2011 മുതല്‍ പരമ്പരയുടെ അവതാരകനായിരുന്നു സുശാന്ത്.