വയനാട്: 2015ല്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഒരു സൂപ്പര്‍ ലോങ് റേഞ്ചര്‍ ഗോള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. സൂപ്പര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നെന്ന് പറയപ്പെടുന്ന ആ ഗോള്‍ നേടിയ മലയാളി താരം സുശാന്ത് മാത്യു പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു സുശാന്ത് വിരമിക്കുന്ന വിവരം പങ്കുവെച്ചത്.
പ്രൊഫഷണല്‍ ഫുട് ബോളിനോട് ‘ബൈ’ പറയേണ്ട സമയമായി എന്നു പറഞ്ഞ സുശാന്ത് ഫുട്‌ബോള്‍ തനിക്ക് വെറുമൊരു കളിയല്ലെന്നും ജീവിതവഴിയാണെന്നും പാഷനാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.
എത്ര കഷ്ടപ്പെട്ട് നിങ്ങള്‍ ഒരു പണിയെടുക്കുന്നുവോ, അത്രയും കഷ്ടമായിരിക്കും നിങ്ങള്‍ക്ക് അത് ഉപേക്ഷിക്കാനെന്നും സുശാന്ത് മാത്യു പറഞ്ഞു. ഇത്രയും കാലം താന്‍ സ്വപ്‌നം ജീവിച്ചു തീര്‍ക്കുകയായിരുന്നുവെന്നും സുശാന്ത് കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈസ്റ്റ് ബെംഗാള്‍, മോഹന്‍ ബഗാന്‍, കേരള ബ്ലാസ്‌റ്റേഴ്‌സ്, വാസ്‌കോ എസ്.സി ഗോവ, റെഡ് ഡെവിള്‍സ്, മഹീന്ദ്ര യുനൈറ്റഡ് നെരോക പൂനെ സിറ്റി, എഫ്‌സി കൊച്ചിന്‍, തുടങ്ങി നിരവധി ക്ലബുകളില്‍ കളിച്ചിട്ടുണ്ട് സുശാന്ത് മാത്യു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കരിയറില്‍ ഏറ്റവും ഒടുവില്‍ ഗോകുലം കേരള എഫ്‌സിയുടെ ക്യാപ്റ്റനായും സുശാന്ത് തിളങ്ങി.