മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണം കൊലപാതമാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. തന്റെ വാദം ശരിയാണെന്ന് രേഖകളില്‍ വ്യക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുശാന്ത് സിങ് രജപുത്തിന്റേത് കൊലപാതകമാണെന്ന് താന്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റ് ചെയ്തു.
സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്ത റിപ്പോര്‍ട്ട് പ്രകാരം സുശാന്തിന്റെ കഴുത്തിലുള്ള അടയാളം ആത്മഹത്യ ചെയ്തപ്പോള്‍ സംഭവിച്ചതല്ല. മറിച്ച് കൊലപാതകത്തിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. ആത്മഹത്യയായിരുന്നെങ്കില്‍ കാലിന് താഴെയുള്ള മേശ മാറ്റേണ്ടതായിരുന്നെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്.
സുശാന്തിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
അതേസമയം സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു.
മുംബൈ പൊലീസിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐക്ക് കേസ് കൈമാറേണ്ട ആവശ്യമില്ലെന്നുമാണ് അനില്‍ ദേശ്മുഖ് പറഞ്ഞത്.
സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക