മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തി അന്വേഷണ സംഘം. നടി റിയ ചക്രബര്‍ത്തിയെ മുംബൈ പൊലീസ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്ഡൗണ്‍ സമയത്ത് റിയ സുശാന്തിനൊപ്പം ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നതെന്നും പരസ്പരം വഴക്കുണ്ടായിരുന്നതിനെത്തുടര്‍ന്ന് തിരിച്ച് പോവുകയായിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. അതിന് ശേഷവും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. വീട് വാങ്ങുന്നതിനെക്കുറിച്ചും ആലോചനകളുണ്ടായിരുന്നെന്ന് റിയ പൊലീസിന് മൊഴി നല്‍കി.
മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച രാത്രി സുശാന്ത് റിയയെ ഫോണില്‍ വിളിച്ചിരുന്നു. റിയയുടെ ഫോണ്‍ വിവരങ്ങളും സന്ദേശങ്ങളും പൊലീസ് ശേഖരിച്ചു.
സുശാന്ത് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നെന്നും റിയ പൊലീസിനോട് പറഞ്ഞു. മരുന്ന് കഴിക്കാതെ ജീവിത ശൈലി ക്രമീകരിക്കാനാണ് സുശാന്ത് ശ്രമിച്ചിരുന്നത്. ഇതിനായി യോഗയും ധ്യാനവും ചെയ്തിരുന്നു. മരുന്ന് കഴിക്കാന്‍ തയ്യാറായില്ലെന്നും റിയ പറഞ്ഞു.
അതേസമയം, മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സുശാന്ത് സിംഗ് രജ്പുത് തന്റെ ജോലിക്കാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് നൗവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ശമ്പളം കൊടുത്തപ്പോള്‍ ഇതില്‍ കൂടുതല്‍ തനിക്ക് നല്‍കാന്‍ സാധ്യമല്ലെന്ന് സുശാന്ത് പറഞ്ഞിരുന്നുവെന്നും ജീവനക്കാരിലൊരാള്‍ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ