മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഇന്നലെ ഇറങ്ങിയ സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ ബേചാരയിലെ ട്രെയിലറിലെ ഒരു രംഗത്തില്‍ സുശാന്ത് ധരിച്ച ടീഷര്‍ട്ടാണ് ചര്‍ച്ചയാവുന്നത്.
ഹെല്‍പ് എന്നെഴുതിയ ടീഷര്‍ട്ടാണ് സുശാന്ത് ധരിച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇട്ടുകൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തെത്തിയിരിക്കുന്നത്. ആ ടീഷര്‍ട്ടില്‍ നിന്ന് സുശാന്തിന് എന്തായിരുന്നു ആവശ്യമെന്ന് വ്യക്തമാണെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ സമാനമായി ട്വീറ്റ് ചെയ്തു.
ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
തിങ്കളാഴ്ചയാണ് സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനുള്ള ആദര സൂചകമായി ഹോട്സ്റ്റാറില്‍ ഈ സിനിമ സൗജന്യമായി കാണാം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ