| Sunday, 14th June 2020, 9:51 pm

ആത്മഹത്യക്കു മുന്‍പ് ജ്യൂസ് കഴിച്ച ശേഷം വാതിലടച്ച് കുറ്റിയിട്ടു; സുശാന്ത് വിഷാദത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യ സിനിമാ ലോകത്തിന് ഞെട്ടലായിരിക്കെ രാജ്പുത് ആത്മഹത്യ ചെയ്യുന്നതിനു മുമ്പുള്ള നിമിഷങ്ങളെ പറ്റി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ബാന്ദ്രയിലെ മൗണ്ട് ബ്ലാങ്ക് അപാര്‍ട്‌മെന്റിലെ ആറാം നിലയിലായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. രണ്ട് പാചകക്കാരും ഒരു വീട്ടു ജോലിക്കാരനുമാണ് സുശാന്തിനൊപ്പം കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നടന്റെ ഒപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ എണീറ്റ സുശാന്ത് 10 മണിയോടെ ജ്യൂസ് കഴിക്കുകയും പിന്നീട് റൂമില്‍ കയറി കതകടക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിചാരകന്‍ സുശാന്തിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇദ്ദേഹം മറ്റുള്ളവരെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ അറിയച്ച ശേഷമാണ് 12.45 ഓടെ വാതില്‍ തകര്‍ക്കുന്നത്. സീലിങ്ങ് ഫാനിലാണ് സുശാന്ത് തൂങ്ങി മരിച്ച നിലയിലായാണ് ഇവര്‍ സുശാന്തിനെ കണ്ടത്.

സുശാന്ത് വിഷാദ രോഗത്തില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ കാരണം സുശാന്ത് സിനിമകളില്‍ അഭിനയിക്കാതെ ഇരിക്കുകയായിരുന്നു.

ഒരാഴ്ച മുമ്പ് സുശാന്തിന്റെ മുന്‍ മാനേജരായിരുന്ന ദിഷ ശലൈന്‍ എന്ന പെണ്‍കുട്ടി മരിച്ചിരുന്നു. ഇത് ഒരപകട മരണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. 14ാം നിലയില്‍ നിന്ന് വീണാണ് ദിഷ മരിച്ചത്. ഇവരുടെ മരണം ദുഃഖകരമാണെന്ന് സുശാന്ത് നേരത്തെ പറഞ്ഞിരുന്നു. സുശാന്തിന്റെ ആത്മഹത്യക്കു പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more