'കണ്ണുനീര്‍ തുള്ളികളില്‍ ബാഷ്പീകരിപ്പെടുന്ന മങ്ങിയ ഭൂതകാലം'; സുശാന്ത് സിംഗിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ,
Bollywood
'കണ്ണുനീര്‍ തുള്ളികളില്‍ ബാഷ്പീകരിപ്പെടുന്ന മങ്ങിയ ഭൂതകാലം'; സുശാന്ത് സിംഗിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ,
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 5:04 pm

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം സിനിമലോകത്ത് വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇതിനിടെ നടന്റെ അവസാനമായ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മരണപ്പെട്ട തന്റെ അമ്മയും സുശാന്തുമുള്ള  ഒരു ഫോട്ടോയായിരുന്നു നടന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

‘കണ്ണുനീര്‍ തുള്ളികളില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം. അവസാന സ്വപ്‌നങ്ങള്‍ ഒരു പുഞ്ചിരി കൊത്തു പണി ചെയ്യുന്നു. ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുന്ന ക്ഷണികമായ ജീവിതം,’ സുഷാന്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മരണപ്പെട്ട തന്റെ അമ്മയെക്കുറിച്ച് സുശാന്ത് നേരത്തെ ഒരു ഇന്റര്‍വ്യൂവില്‍ സംസാരിച്ചിരുന്നു.

‘ജീവിതത്തില്‍ ഞാന്‍ വിജയിക്കുന്നതു കാണാന്‍ അവര്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ എന്നെ ഓര്‍ത്ത് വളരെ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമായിരുന്നെന്ന് എനിക്കുറപ്പാണ്. ഒരു പക്ഷെ ഞാന്‍ ഞാന്‍ വളരെ വ്യത്യസ്തമായ ഒരു വ്യക്തിയായിരുന്നിരിക്കാം. എനിക്കതിനായി മടങ്ങിപ്പോവാനാവില്ല. എന്നെ മുമ്പ് ആവേശം കൊള്ളിച്ചതൊന്നും ഇപ്പോള്‍ എന്നെ ആവേശം കൊള്ളിക്കുന്നില്ല. എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല. ബന്ധങ്ങളോ, വിജയമോ ഒന്നും. അവര്‍ ജീവിച്ചിരുന്നെങ്കില്‍ അത് അവര്‍ ഒരിക്കലും ഇത് കാര്യമായെടുക്കുമായിരുന്നില്ല. പക്ഷെ എന്റെ ഉള്ളില്‍ എന്തോ മാറിയതു കൊണ്ട് എനിക്കെല്ലാം നിസ്സാരമായിരിക്കുന്നു. എന്തിനെങ്കിലും അമിതമായി ആവേശം കൊള്ളാന്‍ വേണ്ടി എന്റെ ഉള്ളില്‍ ഒരുപാട് നിര്‍ബന്ധിക്കേണ്ടി വരുന്നു. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം എനിക്ക് അഭിനയം ഒരുപാടിഷ്ടം. കാരണം അത് എനിക്ക് എന്നില്‍ നിന്നും മാറിനില്‍ക്കാന്‍ സഹായിക്കുന്നു,’ ധോനി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സുശാന്ത് ഡി.എന്‍.എ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്.

 

അമ്മയുടെ ഓര്‍മ്മകളില്‍ സുശാന്ത് മുന്‍പ് ചില കവിതകളും എഴുതിയിട്ടുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം സുഷാന്തിന്റെ കവിതയിലെ ചില വരികളിങ്ങനെയാണ്.

‘ ഇപ്പോള്‍ നിങ്ങളുടെ ഓര്‍മ്മകളില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു. ഒരു നിഴല്‍ പോലെ ഇവിടെ സമയം നീങ്ങുന്നില്ല. ഇത് മനോഹരമാണ്,’ സുശാന്തിന്റെ ചെറുപ്പകാലത്ത് 2002 ലാണ് സുഷാന്തിന്റെ അമ്മ മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക