"ഇതില്‍ കൂടുതല്‍ തരാന്‍ എനിക്ക് സാധിക്കില്ലല്ലോ"; മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സുശാന്ത് സിംഗ് ജീവനക്കാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തെന്ന് റിപ്പോര്‍ട്ട്
മുംബൈ: മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സുശാന്ത് സിംഗ് രജ്പുത് തന്റെ ജോലിക്കാരുടെ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ത്തിരുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് നൗവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശമ്പളം കൊടുത്തപ്പോള്‍ ഇതില്‍ കൂടുതല്‍ തനിക്ക് നല്‍കാന്‍ സാധ്യമല്ലെന്ന് സുശാന്ത് പറഞ്ഞിരുന്നുവെന്നും ജീവനക്കാരിലൊരാള്‍ പറഞ്ഞു.
‘താങ്കള്‍ ഞങ്ങള്‍ക്ക് ഇത്രയും കാശ് തരുന്നു, ഇതിനെല്ലാം ഭാവിയില്‍ ഞങ്ങള്‍ പ്രത്യുപകാരം ചെയ്യും’ എന്നാണ് അപ്പോള്‍ താന്‍ സുശാന്തിനോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തും സുശാന്ത് സാമ്പത്തികമായി സഹായിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എം. എസ്. ധോണി:ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. ബോളിവുഡില്‍ കായി പോ ചെ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. 12 ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനചിത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക