ഇന്ത്യന്‍ സിനിമാ പ്രേമികളെ ഞെട്ടലിലാഴ്ത്തിയാണ് സുശാന്ത് സിങ് രാജ്പുത് വിടവാങ്ങിയത്. നിരവധി സ്വപ്‌നങ്ങള്‍ ബാക്കിവെച്ചാണ് ബോളിവുഡിലെ ആ യുവനടന്‍ പോയത്. അതിലൊന്നായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യണമെന്നാഗ്രഹം.
ബാംഗ്ലൂര്‍ ഡേയ്‌സ് കാണുകയും ചിത്രത്തിന്‍െ കഥ നടന് ഇഷ്ടമാവുകയും ചെയ്തിരുന്നു. ചിത്രം നിര്‍മ്മിക്കുവാനും നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രമായി എത്താനും സുശാന്ത് ആഗ്രഹിച്ചു.
ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുന്നതിനെ കുറിച്ച് നിര്‍മ്മാതാവ് വിവേക് രംഗാചാരിയോട് സുശാന്ത് സംസാരിച്ചിരുന്നു. എന്നാല്‍ ചിത്രം തിരശ്ശീലയിലെത്തുന്നതിന് മുമ്പേ സുശാന്ത് മടങ്ങുകയായിരുന്നു.
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്. മലയാളത്തിലെ മികച്ച ബോക്‌സ് ഓഫീസ് വിജയങ്ങളിലൊന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ