ബോളിവുഡ് നടന്‍ സുശാന്ത് രാജ്പുതിന്റെ മരണത്തില്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുശാന്ത് നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസുമായുള്ള കരാറുകള്‍ അവസാനിപ്പിച്ചിരുന്നെന്നും തന്നോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെന്നുമാണ് നടി റിയ ചക്രബര്‍ത്തി ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞത്. ഇന്ത്യ ടുഡേക്കാണ് വിവരം ലഭിച്ചിരിക്കുന്നത്.
ഇന്നലെയാണ് ഇവരെ ചോദ്യം ചെയ്തത്. 9 മണിക്കൂറോളം ഇവര്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഇന്നലെ സുശാന്തിന് യഷ് രാജ് ഫിലിംസുമായുള്ള എല്ലാ കരാറുകളുടെയും കോപ്പി ഹാജരാക്കാന്‍ പൊലീസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
യഷ് രാജ് ഫിലിംസിന്റെ രണ്ടു സിനിമകളിലാണ് സുശാന്ത് അഭിനയിച്ചിരുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ശുദ്ദ് ദേസി റൊമാന്‍സിലും 2015 ലെ ഡിറ്റക്ടീവ് ബ്യൊംകെഷ് ബക്ഷി എന്നിവയുമായിരുന്നു അവ.
ഇതിനിടെ യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ സുശാന്തിനെ നായകാനാക്കി പാനി എന്ന ചിത്രം നിര്‍മിക്കാനിരുന്നു. എന്നാല്‍ പിന്നീട് ഈ ചിത്രം നടന്നില്ല.
കഴിഞ്ഞ ദിവസം സുശാന്തിന്റെ ബിസിനസ് മാനേജരായ ശ്രുതി മോഡിയയെയും പി.ആര്‍ ടീമിലെ രാധിക നിഹാലിനെയും ചോദ്യം ചെയ്തിരുന്നു.
2019 ജൂലൈ മുതല്‍ 2020 ഫെബ്രുവരി വരെ ശ്രുതി മോഡി സുശാന്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. സുശാന്ത് ഒരു വ്യത്യസ്തനായിരുന്നെന്നും മൂന്ന് പ്രധാന സംരഭങ്ങള്‍ സുശാന്ത് നടത്താനിരുന്നെന്നുമാണ് ഇവര്‍ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
റിയലിസ്റ്റിക് വിര്‍ച്വല്‍ ഗെയിംസ് എന്ന കമ്പനി, നാഷന്‍ ഫോര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടന എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ