മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ സ്വജനപക്ഷപാതത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. കരണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരവധി പേര്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരെ കരണ്‍ തന്നെ അണ്‍ ഫോളോ ചെയ്തിരിക്കുകയാണ്.
നിലവില്‍ എട്ട് പേരെ മാത്രമാണ് കരണ്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ഇതില്‍ നാലു അക്കൗണ്ടുകളും കരണിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവയാണ്.
ഇതിനുപുറമെ പ്രധാനമന്ത്രി നരേന്ദ്രമേദി, നടന്‍ അക്ഷയ്കുമാര്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നീ നാലു പേരെയാണ് കരണ്‍ നിലവില്‍ ഫോളോ ചെയ്യുന്നത്.
കരണിനെതിരെ സ്വജനപക്ഷ പാതത്തിന്റെ പേരില്‍ വിമര്‍ശനം വരുന്ന സാഹചര്യത്തിലാണ് അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നത്.
അതേ സമയം കരണിനെ പിന്തുണച്ചു കൊണ്ട് രാം ഗോപാല്‍ വര്‍മ്മ, സ്വര ഭാസ്‌കര്‍ എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട് സുശാന്തിന്റെ മരണത്തിന് കരണിനെയും ആലിയയെയും പഴിചാരുന്നത് വിഢിത്തമാണെന്നാണ് സ്വര പ്രതികരിച്ചത്. കരണ്‍ സോഷ്യല്‍ മീഡിയ ലിഞ്ചിംഗിന്റെ ഇരയാവുകയാണെന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ