സുശാന്ത് സിങ് കേസില്‍ അറസ്റ്റ് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി; ഹൈക്കോടതിയെ സമീപിച്ച് ആദിത്യ താക്കറെ
ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെയും മുന്‍ മാനേജര്‍ ദിഷ സാലിയന്റെയും ദുരൂഹ മരണത്തില്‍ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച് പൊതുതാല്‍പര്യ ഹരജിയില്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശിവസേന എം.എല്‍.എ ആദിത്യ താക്കറെ.
സെപ്റ്റംബറില്‍ സുപ്രീംകോടതി-ഹൈക്കോടതി ലിറ്റിഗന്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് റാഷിദ് പത്താന്‍ മുഖേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിക്ക് എതിരെയാണ് താക്കറെ തടസ ഹരജി നല്‍കിയിരിക്കുന്നത്.
സുശാന്ത് സിങിന്റെയും ദിഷ സാലിയന്റെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ട് താക്കറയെ ഉടന്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പൊതുതാല്‍പര്യ ഹരജി.
താക്കറെയ്‌ക്കെതിരെ അന്വേഷണം നടത്താനും സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനോട് നിര്‍ദ്ദേശം നല്‍കണമെന്നും പൊതു താല്‍പര്യ ഹരജിയില്‍ പറയുന്നു.
ഒക്ടോബര്‍ 13ന് അഭിഭാഷകന്‍ രാഹുല്‍ അറോട്ടെ മുഖേനെ താക്കറെ സമര്‍പ്പിച്ച ഹരജിയില്‍ ‘നിലവില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം തുടരുന്നതിനാല്‍ പൊതുതാല്‍പര്യ ഹരജിയുടെ ആവശ്യമില്ല’എന്ന് പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ തന്റെ പേര് വെറുതെ വലിച്ചിഴച്ചതാണെന്നും ഇത് തരം താഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ആദിത്യ 2022 ല്‍ പ്രതികരിച്ചിരുന്നു. സുശാന്തിന്റെയും ദിഷ സാലിയന്റെയും ദുരൂഹ മരണത്തില്‍ താക്കറെ കുടുംബത്തിലെ ഒരു യുവനേതാവിന് പങ്കുണ്ടെന്നും മുംബൈ പോലീസ് നേതാവിനെ സംരക്ഷിക്കുകയാന്നെന്നും ബി.ജെ.പി എം.പി നാരായണ റെയിന്‍ ആരോപിച്ചിരുന്നു.
2020 ജൂണ്‍ 14നാണ് സുശാന്ത് സിങ് രാജ്പുതിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സുശാന്തിന്റെ പിതാവ് ജൂലൈയില്‍ സുഹൃത്ത് റിയചക്രവര്‍ത്തിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ആത്മഹത്യ പ്രേരണയ്ക്ക് ബീഹാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Content Highlight: Sushant Singh Rajput death case