ന്യൂദല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി നടി റിയാ ചക്രവര്‍ത്തി രംഗത്ത്. തന്റെ അഭിഭാഷകര്‍ പുറത്ത് വിട്ട വീഡിയോയില്‍ സത്യം വിജയിക്കുമെന്നാണ് റിയ പറയുന്നത്.
‘എനിക്ക് ദൈവത്തിലും ഈ നീതിന്യായത്തിലും പരിപൂര്‍ണ വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നവമാധ്യമത്തില്‍ എന്നെക്കുറിച്ച് വളരെ മോശമായ കാര്യങ്ങള്‍ പറയുന്നുണ്ട്. കേസ് നടക്കുന്നതിനാല്‍ എന്റെ അഭിഭാഷകരുടെ ഉപദേശപ്രകാരം അത്തരം കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കുന്നില്ല. സത്യം വിജയിക്കും,’ റിയ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സുശാന്തിന്റെ മുന്‍ കാമുകി കൂടിയായിരുന്ന റിയ ചക്രവര്‍ത്തിക്കെതിരെ പിതാവ് കേസ് നല്‍കിയത്. സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചെന്നും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചെന്നുമാരോപിച്ചാണ് പിതാവ് കേസ് നല്‍കിയത്.
നിലവില്‍ ബീഹാര്‍ പൊലീസ് കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗവും കേസെടുത്തിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായാണ് പിതാവ് ആരോപിച്ചിരുന്നത്.
സംഭവത്തില്‍ ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് എന്‍ഫോഴ്സ്‌മെന്റ് കേസ് ഏറ്റെടുത്തത്. നേരത്തെ സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതില്‍ നടനെ കബളിപ്പിച്ചതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കേസില്‍ സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്‍ഫോഴ്സ്മെന്റ് പരിശോധിക്കും. നേരത്തെ സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയയ്ക്ക് ബീഹാര്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടിയുടെ മുംബൈയിലെ വീട്ടില്‍ നേരിട്ടെത്തിയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ് റിയ എന്നാണ് അറിയുന്നത്. ബോളിവുഡ് താരങ്ങളായി സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് തുടങ്ങിയവരുടെ കേസുകള്‍ വാദിക്കുന്ന സതീഷ് മനേഷ് സിന്‍ഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ