| Wednesday, 19th August 2020, 12:40 pm

മഹാരാഷ്ട്രയ്ക്ക് പ്രഹരം, ബീഹാറിന് ആശ്വാസം; റിയ ചക്രബര്‍ത്തിയുടെ ഹരജി തള്ളി; ബീഹാറിന് സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടാമെന്നും സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവര്‍ത്തിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തള്ളി.

ബിഹാര്‍ സര്‍ക്കാരിന് സി.ബി.ഐ അന്വേണത്തിന് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സി.ബി.ഐക്ക് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കി. രേഖകളും തെളിവുകളും സി.ബി.ഐക്ക് കൈമാറാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

അതേസമയം, കേസ് കൈമാറാന്‍ മാത്രമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടതെന്നും സി.ബി.ഐ അന്വേഷണത്തെ അല്ല ചോദ്യം ചെയ്തതെന്നും മഹാരാഷ്ട്ര കൗണ്‍സില്‍ കോടതിയെ അറിയിച്ചെങ്കിലും സി.ബി.ഐയോട് സഹകരിക്കണമെന്ന് ഈ ആവശ്യം തള്ളിക്കൊണ്ട് മുംബൈ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.

ഇതോടെ സുശാന്തിന്റെ മരണം വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിതിരിഞ്ഞിരിക്കുകയാണ്. നേരത്തെ തന്നെ മഹാരാഷ്ട്ര- ബീഹാര്‍ രാഷ്ട്രീയത്തില്‍ സുശാന്തിന്റെ മരണം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം, സുശാന്തിന്റെ മരണം  മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ബി.ജെ.പി വലിയരീതിഈ വിഷയം ഉപയോഗിക്കുകയും ചെയ്തിരുന്നു. മുംബൈ പൊലീസിനെതിരേയും ഉദ്ദവ് താക്കറക്കെതിരെ ബി.ജെ.പി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ ഘട്ടങ്ങളിലും മുംബൈ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉദ്ദവ് താക്കറെ സ്വീകരിച്ചത്.

എന്നാല്‍ ബീഹാറില്‍ നേരെ മറിച്ചായിരുന്നു കാര്യങ്ങള്‍ നടന്നത്. സുശാന്തിന്റെ കേസ് സി.ബി.ഐക്ക് വിടേണ്ട കാര്യമില്ലെന്ന് മഹാരാഷ്ട്ര ആവര്‍ത്തിച്ചപ്പോള്‍ പ്രതിപക്ഷത്തു നിന്ന് വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍  ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കേസില്‍ സുശാന്തിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഈ ശുപാര്‍ശ അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയുക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വന്നിരിക്കുന്ന സുപ്രീംകോടതി വിധി മഹാരാഷ്ട്ര സര്‍ക്കാറിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Riya Chakraborty's plea rejected; The Supreme Court has said that Bihar can ask for a CBI probe

We use cookies to give you the best possible experience. Learn more