ന്യൂദല്‍ഹി: 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വിദേശകാര്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ്. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുഷമ മാധ്യമങ്ങളോടാണ് തീരുമാനം അറിയിച്ചത്.
ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി തീരുമാനമെടുക്കേണ്ടത്-അവര്‍ പറഞ്ഞു.
ALSO READ: കോണ്‍ഗ്രസും ബി.ജെ.പിയും സമരത്തില്‍നിന്ന് പിന്മാറണം; ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുതെന്നും വി.എസ്
66 കാരിയായ സുഷമാ സ്വരാജ് നിലവില്‍ മധ്യപ്രദേശിലെ വിദിശ ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് 2016ല്‍ മാസങ്ങളോളം സുഷമ സ്വരാജ് വിശ്രമത്തിലായിരുന്നു.
പാര്‍ലമെന്റിലെ ബി.ജെ.പിയുടെ സ്ഥിരസാന്നിധ്യങ്ങളിലൊരാളായ സുഷമ അദ്വാനിപക്ഷത്തെ പ്രമുഖനേതാവാണ്. 1998 ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 3 വരെ ദല്‍ഹി മുഖ്യമന്ത്രിയായിരുന്നു.
ALSO READ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ്
വാജ്‌പേയ് സര്‍ക്കാരിലും കേന്ദ്രമന്ത്രിയായിരുന്നു.
അതേസമയം സുഷമയുടെ തീരുമാനത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
WATCH THIS VIDEO: