| Thursday, 24th July 2014, 3:54 pm

നഴ്‌സുമാരുടെ തിരിച്ചു വരവ്: മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെയെത്തിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയെ കേന്ദ്രം പ്രശംസിച്ചത്.

നഴ്‌സുമാരെ തിരിച്ചെത്തിച്ചതില്‍ ഉമ്മന്‍ചാണ്ടിയുടെയും കേരള സര്‍ക്കാരിന്റെയും പ്രവര്‍ത്തനം പ്രശംസനീയമാണെന്നും നഴ്‌സുമാരെ മോചിപ്പിക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തമാണ് കാഴ്ച്ചവെച്ചതെന്നും സുഷമ സ്വരാജ് പറഞ്ഞു. നഴ്‌സുമാരുടെ മോചനത്തിനു ശേഷം കേന്ദ്രസര്‍ക്കാരിനെ ഉമ്മന്‍ ചാണ്ടി പ്രശംസിച്ചതില്‍ സന്തോഷമുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ജൂലൈ അഞ്ചാം തീയതിയാണ് ഇറാഖിലെ സംഘര്‍ഷബാധിത പ്രദേശമായ തിക്രീത്തില്‍ കുടുങ്ങിയ 44 മലയാളി നഴ്‌സുമാര്‍ നാട്ടില്‍ തിരികെയെത്തിയത്.

അതേസമയം ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനാ ചര്‍ച്ചയ്ക്ക് വേണ്ടിയല്ല ദല്‍ഹിയിലെത്തിയതെന്ന്  ഉമ്മന്‍ചാണ്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more