| Tuesday, 26th February 2019, 10:10 pm

ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ നയതന്ത്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ സുഷമ സ്വരാജ് ചൈനയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദൽഹി: 16ആം റ​ഷ്യ,​ ഇ​ന്ത്യ, ചൈ​ന (ആ​ർ​.ഐ​.സി.) ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ചൈ​ന​യി​ലെ വൂ ​ഹാ​നിയിൽ വെച്ചാകും ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായിരിക്കും പങ്കെടുക്കുക. മൂന്ന് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായി പ്രാധാന്യമുള്ളതാണ്.

Also Read ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷം വിലക്ക്

വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ഉ​ച്ച​കോ​ടി​യി​ൽ വെ​ച്ച് റഷ്യയു​മാ​യും സു​ഷ​മ സ്വ​രാ​ജ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക വി​ക​സ​നം, ആ​ഗോ​ള ഭീ​ക​ര​ത, മേ​ഖ​ലാ സ​മാ​ധാ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളിലാകും ചർച്ചകൾ നടക്കുക.

Also Read “ഹൗ ഈസ് ദ ജോഷ്?”: സൈന്യത്തെ പ്രകീർത്തിച്ച് മോഹൻലാൽ

പുൽവാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ട്. റ​ഷ്യ​യു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ചൈനയുമായി സു​ഷ​മ സ്വ​രാ​ജ് ന​ട​ത്തു​ന്ന ച​ർ​ച്ച​യിൽ എന്തൊക്കെ തീരുമാനങ്ങളാകും ഉണ്ടാകുക എന്ന് ഏറെ കൗതുകത്തോടെയാണ് മറ്റ് രാജ്യങ്ങൾ നോ​ക്കി​ക്കാ​ണു​ന്ന​ത്.

We use cookies to give you the best possible experience. Learn more