ന്യൂദൽഹി: 16ആം റഷ്യ, ഇന്ത്യ, ചൈന (ആർ.ഐ.സി.) ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. ചൈനയിലെ വൂ ഹാനിയിൽ വെച്ചാകും ഉച്ചകോടി നടക്കുക. ഉച്ചകോടിയിൽ മൂന്നു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായിരിക്കും പങ്കെടുക്കുക. മൂന്ന് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രപരമായി പ്രാധാന്യമുള്ളതാണ്.
Also Read ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷം വിലക്ക്
വിദേശകാര്യ മന്ത്രിതല ഉച്ചകോടിയിൽ വെച്ച് റഷ്യയുമായും സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര സാഹചര്യങ്ങൾ, പ്രാദേശിക വികസനം, ആഗോള ഭീകരത, മേഖലാ സമാധാനം തുടങ്ങിയ വിഷയങ്ങളിലാകും ചർച്ചകൾ നടക്കുക.
Also Read “ഹൗ ഈസ് ദ ജോഷ്?”: സൈന്യത്തെ പ്രകീർത്തിച്ച് മോഹൻലാൽ
പുൽവാമ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയ സാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ട്. റഷ്യയുടെ സാന്നിദ്ധ്യത്തിൽ ചൈനയുമായി സുഷമ സ്വരാജ് നടത്തുന്ന ചർച്ചയിൽ എന്തൊക്കെ തീരുമാനങ്ങളാകും ഉണ്ടാകുക എന്ന് ഏറെ കൗതുകത്തോടെയാണ് മറ്റ് രാജ്യങ്ങൾ നോക്കിക്കാണുന്നത്.