സൗത്ത് ആഫ്രിക്കന്‍ ടി-ട്വന്റിയില്‍ ക്യാപ്റ്റനായും ബാറ്ററായും അവന്‍ തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍
Sports News
സൗത്ത് ആഫ്രിക്കന്‍ ടി-ട്വന്റിയില്‍ ക്യാപ്റ്റനായും ബാറ്ററായും അവന്‍ തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th December 2023, 7:57 pm

ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ മാരില്‍ സൂര്യകുമാര്‍ യാദവ് അടുത്തിടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2023 ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്ക് എതിരായ ടി-ട്വന്റിയില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരമ്പര താരം സ്വന്തമാക്കിയിരുന്നു. ബെംഗളുരുവില്‍ ഡിസംബര്‍ മൂന്നിന് നടന്ന അവസാന ടി-ട്വന്റി ഐ മത്സരത്തിലും വിജയിച്ച് 4-1 എന്ന നിലയിലാണ് ഇന്ത്യ ഓസിസിനെ മടക്കി അയച്ചത്.

ആദ്യ ടി-ട്വന്റിയില്‍ തന്നെ സൂര്യ 80 റണ്‍സ് നേടി ഫോമിലേക്ക് വരികയായിരുന്നു. രണ്ടാം മത്സരത്തില്‍ 19 റണ്‍സും നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 39 റണ്‍സും താരം നേടി. ഇനി വരാനിരിക്കുന്നത് സൗത്ത് ആഫ്രിക്കയും ആയിട്ടുള്ള എല്ലാ ഫോര്‍മാറ്റിലെയും പരമ്പരകളാണ്. അതില്‍ ടി-ട്വന്റി മത്സരങ്ങള്‍ സൂര്യകുമാര്‍ യാദവ് നയിക്കും.

ടി ട്വന്റിയില്‍ സൂര്യയുടെ പ്രകടനത്തെ വിലയിരുത്തുകയാണ് ഇപ്പോള്‍ സഞ്ജയ് മഞ്ജരേക്കര്‍.

‘ടി-ട്വന്റി ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും സൂര്യകുമാര്‍ കംഫര്‍ട്ട് സോണ്‍ സ്വയം കണ്ടെത്തുന്നു. ഒരു ബാറ്ററായ അദ്ദേഹം പന്തറിയുന്നതും നിങ്ങള്‍ അടുത്തിടെ കണ്ടിട്ടുണ്ടല്ലോ. യുവ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതില്‍ സൂര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സൗത്ത് ആഫ്രിക്കയിലെ പിച്ചുകള്‍ കണക്കിലെടുക്കുമ്പോള്‍ സൂര്യ നന്നായി നായകസ്ഥാനം കൈകാര്യം ചെയ്താല്‍ ടീമിന് മികച്ച സംഭാവന ചെയ്യാനാവും,’അദ്ദേഹം പറഞ്ഞു.

ആദ്യത്തെ ടി-ട്വന്റി മത്സരം ടര്‍ബനില്‍ നടക്കും ശേഷിക്കുന്ന രണ്ട് ടി-ട്വന്റി മത്സരങ്ങള്‍ ഡിസംബര്‍ 12ന് ഗ്കെബര്‍ഹയിലും ഡിസംബര്‍ 14ന് ജോഹന്നാസ്ബര്‍ഗിലും നടക്കും. ഏകദിന മത്സരം ഡിസംബര്‍ 17ന് ആണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്. രണ്ടാം ഏകദിനം ഡിസംബര്‍ 19ന് ഗ്കെബര്‍ഹയിലും ഫൈനല്‍ മത്സരം ഡിസംബര്‍ 21ന് പാര്‍ലിലും നടക്കും.

Content Highlight: Suryakumar Yadav will shine as captain and batsman in South African T20