ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം പല്ലേക്കലെയില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടി.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ആക്രമിച്ചുകളിച്ച ഇന്ത്യ, ശ്രീലങ്കയില്‍ തങ്ങളുടെ ഏറ്റവുമുയര്‍ന്ന ടി-20 സ്‌കോര്‍ കൂടിയാണ് പടുത്തുയര്‍ത്തിയത്.
നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 26 പന്തില്‍ 50 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 223.08 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ വെടിക്കെട്ട് നടത്തിയത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂര്യകുമാറിനെ തേടിയെത്തിയത്. ഇന്ത്യന്‍ ടി-20 ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാറിനെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം തവണ 50+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്.
ഇത് ഒമ്പതാം തവണയാണ് സൂര്യ ഈ നേട്ടം സ്വന്തമാക്കുന്നത്.
ടി-20ഐയില്‍ ഏറ്റവുമധികം തവണ 200+ സ്‌ട്രൈക്ക് റേറ്റില്‍ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍
(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്ന ക്രമത്തില്‍)
മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.